Image

പ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 15 February, 2020
പ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചു
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം ഏര്‍പ്പെടുത്തിയ 2020 ലെ മികച്ച ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥിക്കുള്ള സ്‌കോളര്‍ഷിപ്പ് ഡാല്‍ട്ടന്‍ കിച്ചണ് സമ്മാനിച്ചു.

പ്രവീണ്‍ പഠിച്ച കാര്‍ബോണ്‍ ഡേല്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഇല്ലിനോയി മുന്‍ ലഫ്. ഗവര്‍ണ്ണര്‍ ഷീലാ സൈമണ്‍ അവാര്‍ഡ് സമ്മാനിച്ചു. സ്റ്റേറ്റ് അറ്റോര്‍ണിയായി മത്സരിക്കുന്ന ഹൊസെ സര്‍വാന്റസ് മുഖ്യാതിഥി ആയിരുന്നു. ടെറി, മോണിക്ക സൂക്ക തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു .

പിങ്ക്‌നിവില്‍ ഹൈസ്‌കൂളിലെ 12-0 ഗ്രേഡ് വിദ്യാര്‍ത്ഥിയാണ്ഡാല്‍ട്ടന്‍ കിച്ചണ്‍. ആയിരം ഡോളറാണ് സ്‌കോളര്‍ഷിപ് തുക.

അകാലത്തില്‍ പൊലിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനും ക്രിമിനല്‍ ജസ്റ്റിസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടിയാണ്ഈ പുരസ്‌കാരം. പ്രവീണിനെപ്പോലെ ക്രിമിനല്‍ ജസ്റ്റിസ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ് നല്‍കി ആദരിക്കുവാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി .

ക്രിമിനല്‍ ജസ്റ്റിസില്‍ ഉന്നതിയില്‍ എത്തണമെമെന്നായിരുന്നു പ്രവീണ്‍ വര്‍ഗീസിന്റെ ആഗ്രഹം. പ്രവീണിനു വേണ്ടി എല്ലാ വര്‍ഷവും അനുസ്മരണ പദയാത്ര കാര്‍ബോണ്ടേലില്‍ നടന്നിരുന്നു. പ്രവീണിന്റെ മ്രുതദേഹം കണ്ടെത്തിയ കാട്ടിലേക്ക് എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ കുടുംബവും സുഹ്രുത്തുക്കളും കണ്ണീ പൂക്കളുമായി  എത്തുന്നു 
പ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചുപ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചുപ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചുപ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചുപ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചുപ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചുപ്രവീണ്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ഡാള്‍ട്ടന് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക