Image

പ്രണയകവിതകളുടെ വിലയിരുത്തല്‍

Published on 13 February, 2020
പ്രണയകവിതകളുടെ വിലയിരുത്തല്‍
ഒരു കൗതുകത്തിനുവേണ്ടി ഇ മലയാളി വായനക്കാരോട് ഒരു അഭ്യര്‍ത്ഥന നടത്തുന്നു.  വാലന്റയിന്‍ പ്രമാണിച്ച് എഴുതപ്പെട്ട പ്രണയകവിതകളെ വിലയിരുത്തുക. മാര്‍ക്കിടുക.

താഴെ കമന്റ് കോളത്തില്‍. പേര് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇമെയില്‍ ചെയ്യുക. editor@emalayalee.com. ഞങ്ങള്‍  രഹസ്യമായി സൂക്ഷിക്കാം.  വായനക്കാരന്‍  എന്ന് കൊടുക്കാം.

ഇത് നമ്മുടെ കവികള്‍ക്ക് സന്തോഷമാകും. എല്ലാവരും ഇതില്‍ പങ്കെടുക്കുക.


Join WhatsApp News
amerikkan mollakka 2020-02-13 19:59:29
ഞമ്മക്ക് മാർക്കിടാനൊന്നും അറിയില്ല.എന്നാൽ പ്രണയകവിതകളിൽ ഞമ്മക്ക് ഇസ്ട്ടമായത് താഴെ പറയുന്നവയാണ്. പ്രിയേ പ്രണയിനി..-ഗിരീഷ് നായർ, മും ബൈ നിന്നെ തിരഞ്ഞ് ബിന്ദു ടിജി പ്രണയം - സീന ജോസഫ് പ്രണയകവിതകൾ -ഡോക്ടർ എസ് രമ സ്നേഹം മിണ്ടാതെ പടിയിറങ്ങുമ്പോൾ -ലിഖിത ദാസ് ഇ മലയാളി അഭിനന്ദനം. ഇടക്കിടെ ഇങ്ങനെയൊക്കെ ചെയ്ത എയ്തുക്കാരെ സന്തോസിപ്പിക്കണം. മറ്റു കബികൾ പ്രണയിച്ചുകൊണ്ടിരിക്കുക. ആ പഹയൻ കാമദേവൻ എപ്പോൾ ഇടങ്ങേറ് ഉണ്ടാക്കുമെന്ന് പറയാൻ പറ്റൂല. മേല്പറഞ്ഞ കബികളെ ഓൻ കണ്ടിരിക്കിണ് . എല്ലാബർക്കും സന്തോഷകരമായ വാലന്റയിൻ.
vayanakaaran 2020-02-13 22:34:33
Among many poems with the theme of love, I liked two of them. Priye Pranayini by Mr. Girish Nair, Mumbai and ninne thiranju by Bindu TG. Also I noticed the poem of Jose Cheripuram in which he is lamenting over his lost youth. In that poem he is relishing his past with the sweet memories of the time when he was young. Congratulations emalayalee for introducing this type of notices. Good wishes
വിദ്യാധരൻ 2020-02-13 22:54:38
1 പ്രണയത്തിന് ഒരു രൂപ ഭാവം നൽകാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം . എന്നാൽ ബിന്ദു. ജീ പ്രണയത്തെകൊണ്ടു വളകിലുക്കിയും, നെരിപ്പോട്പോലെ ചൂട് പകർന്നും, പുഴ അരികിൽ കൊണ്ടുപോയും, പാലപ്പൂ പരിമളം വീശിപ്പിച്ചും പ്രണയത്തിന്റെ സാമീപ്യത്തെ നമ്മൾക്ക് അനുഭവമാക്കി തരുന്നു . എന്നാലും എന്റെ ഹൃദയത്തെ തരളിതമാക്കാൻ കഴിയാത്തതെന്തേ എന്ന ചോദ്യം അവശേഷിക്കുന്നു . എങ്കിലും കവയിത്രി മലയാളിക്ക് പ്രണയിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് വേണ്ടതെന്ന് ഉറപ്പിക്കുന്നു . കുപ്പിവള , തണുപ്പുള്ളപ്പോൾ നുരഞ്ഞു പൊങ്ങുന്ന മുന്തിരിചാർ മുത്തി കുടിച്ചു നെരിപ്പോടിനരികെ ഇരിക്കുക, പുഴയിൽ തട്ടി വരുന്ന കുളിർ കാറ്റേറ്റ് നടക്കുക, പാലപ്പൂ കിട്ടിയില്ലെങ്കിലും കുറച്ചു മുല്ല പൂവെങ്കിലും വാങ്ങി ചൂടിക്കുക , ചുരുക്കം പറഞ്ഞാൽ ഉള്ളിലെ പ്രണയത്തെ പ്രകടമാക്കുക . അമേരിക്കപ്പോലെ അതിന് പറ്റിയ സ്ഥലം വേറെ എവിടെയാണുള്ളത് എന്ന് വ്യംഗിമായി പറയുന്നു . ഒരു പക്ഷെ എനിക്ക് അങ്ങനെ തോന്നിയതും ആവാം 2 ഡോ എസ് രമയുടെ പ്രണയ കവിത ഒരു ഉപദേശ കവിതയായി തോന്നി . പ്രണയത്തെ കൈക്കുടന്നയിൽ എങ്ങനെ സൂക്ഷിക്കും ? പ്രകൃതി നമ്മൾക്കായി പൂപന്തൽ ഒരുക്കുമ്പോൾ ഉണരുന്ന ഒരു വികാരമല്ലേ പ്രണയം ? ഒരു പക്ഷെ അതുകൊണ്ടായിരിക്കും ബിന്ദു ജി പറയുന്നത് പുഴയും ആറും, സായം സന്ധ്യയും സൃഷ്ടിക്കുന്ന പ്രണയ മഞ്ചലിലേറി സഞ്ചരിക്കാൻ . 3 പ്രേമാനന്ദനും പ്രണയത്തെ വിവരിക്കാൻ ശ്രമിക്കുന്നുണ്ട് . കൊക്കുരുമി ഇരിക്കുന്ന പക്ഷികളും പ്രാവുകളും അദ്ദേഹത്തിന് മധുരിക്കുന്ന പ്രണയ ഓർമ്മകളെ ഉണത്തുന്നു 4 എ സി ജോർജ്ജ് പ്രണയത്തിന്റ ആത്മാർത്ഥയില്ലായിമയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടോ എന്ന് തോന്നു . പ്രണയത്തെക്കാൾ അതിന്റെ അടിസ്ഥാന കാരണമായ കാമം വാക്കുകളിൽ തുടിച്ചു നിൽക്കുന്നു . ചിലപ്പോൾ നിയന്ത്രണം വിട്ടു എല്ലാവരെയും കേറി പ്രണയിക്കുമോ എന്ന് തോന്നിപോകും .എന്തായാലും അദ്ദേഹം പ്രണയത്തിന്റ കാലദേശ ഭേദങ്ങളെ കവിതയിൽ വെളിപ്പെടുത്തുന്നു . 5 സീന ജോസഫിന്റെ കവിതക്ക് പ്രണയത്തിന്റെ സുഗന്ധത്തെ ഒപ്പി എടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് , കവിത വായിച്ചു തീരുവോളം പ്രണയത്തിന്റ മാസ്മരത വായനക്കാർക്ക് അനുഭവപ്പെടുന്നു . " ഇരുളിൽ നിന്നു കരയുകയാണ് ഞാൻ ; വരിക വേഗമെൻ ജീവിതാനന്ദമേ ! തകരുമീ ജീവനാശ്വസിക്കട്ടെ, നീ മുകര്ക്കെന്നെയെൻ ദിവ്യ പ്രണയമേ " എന്ന ചങ്ങമ്പുഴ കവിത ശകലം ഉള്ളിൽ മൂളിപ്പാട്ടു പാടുന്നു 6 വാസുദേവ് പുളിക്കൽ വാലന്റൈന് ദിവസത്തിന് നന്ദി പറയുകയാണ് . പക്ഷെ ഭാഷ സൗകാര്യം ഉള്ളപ്പോൾ പഴയകാല പ്രേമത്തെ കുറിച്ചെങ്കിലും ഒന്ന് ഓർമ്മിക്കാമായിരുന്നു. 7 ജി . പുത്തൻകുരിശിന് പ്രണയഭംഗം വല്ലതുമുണ്ടോ എന്ന് സംശയം . എങ്കിലും സംഗീതജ്ഞനും, സംവിധായകൻ ദിലീഷ് പോത്തനും, ഗായകനും കൂടി നല്ല വരികൾക്ക് ദൃശ്യാവിഷ്കാരത്തിലൂടെ ജീവൻ നൽകിയിരിക്കുന്നു 8 ലിഖിതദാസിന്റെ 'സ്നേഹം മിണ്ടാതെ പടിയിറങ്ങുമ്പോൾ' പിന്നെ കിട്ടുന്ന ചുംമ്പനങ്ങൾ ചൂടില്ല . " കരളു നൊന്തു നൊന്തത്യന്ത ദൂനനായ് കഴിയുമീ കൊച്ചു നിസ്സാര ജീവിയെ , ഇവിടെയീക്കൊടും കൂരിരുൾപ്പാതയിൽ ഇതുവിധം വെടിഞ്ഞെ ങ്ങെങ്ങൊളിച്ചു നീ ? വിജനഭീരു ഞാനത്യുഗ്രമാകുമീ വിരഹമയ്യോ സഹിക്കുന്നതെങ്ങനെ " എന്ന് ചങ്ങമ്പുഴ പാടിയതുപോലെ . 9 . നഷ്ത പ്രണയത്തെ ഓർത്ത് കേഴുകയാണ് ജോസ് ചെരിപുരം . അദ്ദേഹം പഴയ ഒരു ഫോട്ടോയും എടുത്ത് വച്ചാണ് കരയുന്നത് . പ്രണയ കവിയായ ചങ്ങമ്പുഴയേപ്പോലെ "ഇനിയൊരിക്കലും കിട്ടാത്ത മട്ടിലെൻ പിടിയിൽ നിന്നും വഴുതിയ ഭാഗ്യമേ -'' എന്നപോലെ കഴിഞ്ഞപ്പോയ നല്ല കാലത്തെ അദ്ദേഹം അയവിറക്കുകയാണ് എന്തായാലും പ്രണയം ഒരിക്കൽ സ്പർശിച്ചാൽ " ഗഗന സീമയ്ക്കുമപ്പുറമെപ്പൊഴും ചിറകടിച്ചു പറക്കുമെൻ (നമ്മുടെ ) ചിന്തകൾ" (ചങ്ങമ്പുഴ ) എല്ലാവര്ക്കും ഒരിക്കൽകൂടി പ്രണയദിനാശംസകൾ പുതിയ കമന്റു കോളത്തിൽ കാവ്യരൂപത്തിൽ എഴുതാൻ കഴിയുന്നില്ല . എഡിറ്റർ അത് ശ്രദ്ധിച്ചാൽ നന്നായിരുന്നേനെ
അവതാരങ്ങൾ 2020-02-13 23:19:41
മൂന്നാം അവതാരവും കൂടി എത്തിയാൽ ത്രിമൂർത്തികൾ എല്ലാമാവും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക