Image

'വിദ്യയുടെ ലോകത്ത് അതിരുകളില്ലാതെ സഞ്ചരിക്കുക'

Published on 07 February, 2020
'വിദ്യയുടെ ലോകത്ത് അതിരുകളില്ലാതെ സഞ്ചരിക്കുക'
മക്ക: വിദ്യയുടെ ലോകത്ത് അതിരുകള്‍ ഇല്ലെന്നും അതിരുകളില്ലാതെ വിദ്യ നേടാന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്നും പ്രമുഖ സൗദി ചിത്രകാരനും മക്ക ആര്‍ട്ട് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും മക്ക ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മീഡിയ തലവനുമായ ഷെയ്ഖ് മുഹമ്മദ് സയിദ് അല്‍ അമൂദി അഭിപ്രായപ്പെട്ടു. ആര്‍എസ് സി മക്ക സെന്‍ട്രല്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ ലഭിക്കാന്‍ വിദ്യ നേടണം. ഏതു തൊഴിലിനും മഹത്വമുണ്ട്. തൊഴിലേതെന്നു നോക്കിയല്ല എങ്ങനെ തൊഴില്‍ ചെയ്യുന്നു എന്നതാണ് മഹത്വത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

മക്കയിലെ മുപ്പതിലധികം വരുന്ന യൂണിറ്റുകളിലും അഞ്ചു സെക്ടറുകളിലുമായി നടന്ന മത്സരങ്ങളില്‍ വിജയിച്ചവരാണ് സെന്‍ട്രല്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്.11 വിഭാഗങ്ങളിലായി 106 ഇനങ്ങളില്‍ ആറുവേദികളിലാണ് മത്സരങ്ങള്‍ നടന്നത്

മക്ക ബുഹൈറത്തില്‍ നടന്ന സാഹിത്യോത്സവിന്റെ ഉദ്ഘാടനസമ്മേളനം ഐസിഎഫ് സേവനവിഭാഗം സെക്രട്ടറി അബ്ദുസലാം ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കൊളപ്പുറം അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രുഖര്‍ സംബന്ധിച്ചു . ആര്‍ എസ് സി മക്ക സെന്‍ട്രല്‍ ചെയര്‍മാന്‍ യാസിര്‍ സഖാഫി അല്‍അസ്ഹരി അധ്യക്ഷത വഹിച്ചു. സൗദി വെസ്റ്റ് നാഷനല്‍ കലാലയം സമിതി അംഗം ശിഹാബ് കുറുകത്താണി മുഖ്യപ്രഭാഷണം നടത്തി , നാസര്‍ കിന്‍സാറ (കെഎംസിസി), ഷാനിയാസ് കുന്നിക്കോട് (ഒഐസിസി), കുഞ്ഞാലി ഹാജി (എംഡി ഷിഫാ ബറക ഹോസ്പിറ്റല്‍), ബുഷാര്‍ എറണാകുളം (നവോദയ), ഷാഫി ബാഖവി (ഐസിഎഫ് മക്ക), നാസര്‍ കൊടുവള്ളി (മര്‍കസ് മക്ക ), മുസ്തഫ പട്ടാമ്പി ,ഖയ്യൂം ഖാദിസിയഎന്നിവര്‍ സംസാരിച്ചു . സൈതലവി സഖാഫി ,ഹനീഫ് അമാനി ഷറഫുദ്ദീന്‍ വടശേരി എന്നിവര്‍ സംബന്ധിച്ചു .

സാഹിത്യോത്സവിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു കലാലയം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ഷിഫാ അല്‍ ബറക മാനേജിംഗ് ഡയക്ടര്‍ എ.പി. കുഞ്ഞാലിഹാജിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത് .ആര്‍ എസ് ബുക്ക് ടെസ്റ്റ് വിജയികള്‍ക്ക് സൈതലവി സഖാഫി ,ഹനീഫ് അമാനി എന്നിവര്‍ ഉപഹാരം നല്‍കി.

സമാപന സംഗമം സ്വാഗത സംഘം രക്ഷാധികാരി സയിദ് ബദറുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷാഫി ബാഖവി മീനടത്തൂര്‍ അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഫിനാന്‍സ് കണ്‍വീനര്‍ ഉസ്മാന്‍ കുറുകത്താണി, അബ്ദുറഷീദ് അസ്ഹരി ,അസീസ് കക്കാട് ,ഹാമിദ് സൈനി എന്നിവര്‍ സംസാരിച്ചു. ബഡ്സ് കിഡ്‌സ്, പ്രൈമറി, ജൂണിയര്‍, സീനിയര്‍, ജനറല്‍, വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അസീസിയ സെക്ടര്‍ ഒന്നാം സ്ഥാനവും ഹറം സെക്ടര്‍ രണ്ടാം സ്ഥാനവും നേടി .നവാരിയ ,കാക്കിയ എന്നീ സെക്ടറുകള്‍ മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി. മുസ്തഫ മലയില്‍ കലാ പ്രതിഭയായും മുബശിറ റഹീം സര്‍ഗപ്രതിഭയായും തിരഞ്ഞെടുത്തു.

വിജയികള്‍ക്ക് അഷ്‌റഫ് പേങ്ങാട്, അബ്ദുറഹ്മാന്‍ നവാരിയ ,യഹ്യ ആസഫലി ,ജമാല്‍ മുക്കം ,നാസര്‍ തച്ചംപൊയില്‍ ,സകീര്‍ ഫറോഖ് ,മുജീബ് വാഴക്കാട് ,അന്‍വര്‍ പെരിങ്ങളം ,അഷ്റഫ് ചെമ്പന്‍ ,ഫാസില്‍ പന്നൂര്‍ ,യാസിര്‍ മറ്റത്തൂര്‍ റസാഖ് കൊടക് ,നിസാര്‍ സൈനി ,അബ്ദുറഹ്മാന്‍ സഖാഫി ,ശറഫുദ്ധീന്‍ ഹാജി, റഷീദ് പാണ്ടിക്കാട് .സിറാജ് വില്യാപ്പള്ളി ,ഫൈസല്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും നല്‍കി .ഇസ്ഹാഖ് ഫറോഖ് ,കബീര്‍ ബുഹൈറാത്ത് ,മുഈനുദ്ദീന്‍ ,ഫിറോസ് സഅദി ,ഷെഫിന്‍ ,റാസിഖ് പാലക്കല്‍ ,മുഹമ്മദലി വലിയോറ ,ഹംസ മേലാറ്റൂര്‍ ,ശിഹാബ് കാളിയാട്ടുമുക്ക് ,അഷ്റഫ് കാസര്‍കോഡ് എന്നിവര്‍ സംബന്ധിച്ചു. കലാലയം കണ്‍വീനര്‍ ഇമാംഷ ഷാജഹാന്‍ സ്വാഗതവും നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക