Image

സ്വര്‍ണ്ണപ്പണയവുമായി മുത്തൂറ്റ് ഫിനാന്‍സ് ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങി

Published on 07 February, 2020
സ്വര്‍ണ്ണപ്പണയവുമായി മുത്തൂറ്റ് ഫിനാന്‍സ് ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങി
ന്യൂജഴ്‌സി: സാമ്പത്തിക രംഗത്ത് കേരളത്തിന്റെ തനത് സംഭാവനയായ സ്വര്‍ണ്ണപ്പണയ വായ്പയുമായി മുത്തൂറ്റ് ഫിനാന്‍സ് യു.എസ്. ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങി

ഇന്ത്യയിലെ ബില്യന്‍ ഡോളര്‍ കമ്പനിയും പ്രമുഖ ബാങ്കര്‍മാരുമായ മുത്തൂറ്റ് ഗ്രൂപ്പ് അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികളുമായി രംഗത്തുവന്നത്.

ഒരു ദശാബ്ദമായി മുത്തൂറ്റ് ബാങ്ക് ന്യൂജഴ്‌സി ഇസ്ലിനില്‍ (എഡിസണ്‍) പ്രവര്‍ത്തിക്കുന്നു. മണി ട്രാന്‍സ്ഫര്‍ ആയിരുന്നു പ്രധാന പ്രവര്‍ത്തന രംഗം.

ഈയിടയ്ക്ക് വിശാലമായ ഓഫീസിലേക്ക് മാറുകയും ഗോള്‍ഡ് ലോണ്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്നിവയിലേക്ക് ബിസിനസ് വിപുലീകരിക്കുകയുമായിരുന്നെന്ന് മുത്തൂറ്റ് ഫിനാന്‍സ് യു.എസ്.എയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു ജോസഫ് പറഞ്ഞു. ആവശ്യമനുസരിച്ച് പുതിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

സ്വര്‍ണ്ണപ്പണയം നാട്ടിലേതുപോലെ തന്നെയെന്നു പറയാം. ഇവിടെ മിക്കവരുടെ കൈയ്യിലും പ്രത്യേക ഉപയോഗമൊന്നുമില്ലാതെ സ്വര്‍ണ്ണം ഇരിപ്പുണ്ട്. പൊട്ടെന്നൊരാവശ്യം വന്നാല്‍ അതു മുത്തൂറ്റില്‍ കൊണ്ടുപോയി പണയം വെയ്ക്കാം. ക്രെഡിറ്റ് കാര്‍ഡിനേയോ, ബാങ്ക് ലോണിനേയോ ഒന്നും ആശ്രയിക്കേണ്ട. അതു രണ്ടും കിട്ടാന്‍ നല്ല ക്രെഡിറ്റ് സ്‌കോര്‍ വേണം. കൃത്യമായ വരുമാനം വേണം. കിട്ടാന്‍ സമയവുമെടുക്കും.

ഇവിടെ ഇതൊന്നും പ്രശ്‌നമല്ല. സ്വര്‍ണ്ണവുമായി ചെല്ലുന്നു. അതിന്റെ വിലയുടെ 75 ശതമാനം കയ്യോടെ ലോണായി കിട്ടും. കഷ്ടിച്ച് ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്കാണ് വരിക. ആറു മാസം കഴിഞ്ഞാല്‍ പലിശ നല്‍കി വീണ്ടും പുതുക്കി വെയ്ക്കാം.

ക്രെഡിറ്റ് കാര്‍ഡ് ചിലപ്പോള്‍ കുറഞ്ഞ നിരക്കില്‍ കിട്ടിയാലും ഒരു തവണ തിരിച്ചടവ് വൈകിയാല്‍ പലിശ നിരക്ക് കുത്തനെ ഉയരുമെന്നോര്‍ക്കുക.

ഏഷ്യക്കാരാണ് 22 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിക്കുന്നവര്‍. ഡയമണ്ട് തുടങ്ങിയവ പണയമായി സ്വീകരിക്കില്ല. കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണവും സ്വീകരിക്കാമോ എന്നു പരിശോധിക്കും.

പോണ്‍ ഷോപ്പില്‍ 4-5 ശതമാനമാണ് പലിശ നിരക്ക്. അതുവെച്ചു നോക്കുമ്പോള്‍ സ്വര്‍ണ്ണപ്പണയം ഏറെ ആദായകരമാണ്.

മണി ട്രാന്‍സ്ഫറും മറ്റ് സംവിധാനങ്ങളേക്കാള്‍ആദായകരമാണ്. തുകയെ ചെക്കോ ആയി ബാങ്കിലെത്തിയാല്‍ മതി. പിറ്റേന്ന് നാട്ടില്‍ പണം കിട്ടും. ഇന്ത്യയില്‍ 20,000 കേന്ദ്രങ്ങളുമായി ബാങ്കിനു ബന്ധമുണ്ട്. അവിടെ ഒന്നില്‍ ചെന്നാല്‍ പണം കിട്ടും. നേരിട്ട് ബാങ്ക് അക്കൗണ്ടിലും ലഭിക്കും.

നാട്ടില്‍ ബിസിനസ് ഉള്ള ചെറുകിടക്കാര്‍ക്ക് പണം അയക്കാന്‍ ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.

വിദേശ കറന്‍സി നല്‍കുകയും വാങ്ങുകയുമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍. കയ്യില്‍ മിച്ചമുള്ള ഏതു രാജ്യത്തിന്റെ കറന്‍സി ആയാലും മാറിക്കിട്ടും. അതുപോലെ വാങ്ങുകയും ചെയ്യാം. ഈ സേവനം ഇപ്പോള്‍ ബാങ്കുകളില്‍ മാത്രമാണുള്ളത്. പക്ഷെ അവിടെ പല കടമ്പകളുമുണ്ട്. അക്കൗണ്ട് ഉണ്ടായിരിക്കണം തുടങ്ങിയവ. മാത്രവുമല്ല പല രാജ്യങ്ങളുടേയും കറന്‍സി അവരുടെ പക്കല്‍ രൊക്കം ഉണ്ടായിരിക്കുകയുമില്ല.

ഇന്‍ഷ്വറന്‍സ്, ട്രാവല്‍ തുടങ്ങി വിവിധ രംഗങ്ങളിലേക്ക് ബിസിനസ് വിപുലപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് മാത്യു ജോസഫ് പറഞ്ഞു.

മുത്തൂറ്റ് ആണ് പ്രധാന ഓഹരി ഉടമകളെങ്കിലും അമേരിക്കന്‍ മലയാളികളായ ജോണ്‍ ടൈറ്റസ്, വര്‍ക്കി ഏബ്രഹാം, ജോണ്‍ തോമസ് (ഫ്‌ളോറിഡ) തുടങ്ങിയവരും ഓഹരി ഉടമകളാണ്. ഇത് അമ്മേരിക്കന്‍ കമ്പനിയാണ്.

ബാംഗ്ലൂരിലും കുവൈറ്റിലും ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിച്ച മാത്യു ജോസഫ് 12 വര്‍ഷം മുമ്പ് അമേരിക്കയിലെത്തി. തുടര്‍ന്ന് എം.ബി.എ ബിരുദമെടുത്തു. 2012-ല്‍ മുത്തൂറ്റില്‍ ചേര്‍ന്നു. ഈസ്റ്റ് ഹാനോവറില്‍ താമസം.

ബാങ്കിന്റെ വിലാസം:
മുത്തൂറ്റ് ഫിനാന്‍സ് യു.എസ്.എ,
1407 ഓക് ട്രീ റോഡ്,
ഇസ്ലിന്‍, ന്യൂജഴ്‌സി - 08830,
ഫോണ്‍: 732 305 8200.
www.muthootgroup.us

സ്വര്‍ണ്ണപ്പണയവുമായി മുത്തൂറ്റ് ഫിനാന്‍സ് ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങിസ്വര്‍ണ്ണപ്പണയവുമായി മുത്തൂറ്റ് ഫിനാന്‍സ് ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങിസ്വര്‍ണ്ണപ്പണയവുമായി മുത്തൂറ്റ് ഫിനാന്‍സ് ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങിസ്വര്‍ണ്ണപ്പണയവുമായി മുത്തൂറ്റ് ഫിനാന്‍സ് ന്യൂജഴ്‌സിയില്‍ പ്രവര്‍ത്തനം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക