Image

ഫോമാ ഗ്രാന്‍ഡ് കാനിയന്‍ കരാര്‍ പുതുക്കി; പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക്

(ഫോമാ ന്യൂസ് ടീം) Published on 06 February, 2020
ഫോമാ ഗ്രാന്‍ഡ് കാനിയന്‍ കരാര്‍ പുതുക്കി; പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക്
ഡാലസ് : നോര്ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്), ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനോപകാരപ്രദമായ ഒട്ടനവധി പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് അമേരിക്കന്‍ മലയാളികളുടെ മാത്രമല്ല ലോക മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഒരു സംഘടനയാണ്. . ഫോമായുടെ മുന്‍ ഭരണസമിതികളുടെ നേതൃത്വത്തില്‍  ആരംഭിച്ച  ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായിട്ടുള്ള പങ്കാളിത്തം വീണ്ടും പുതുക്കി. പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍,  ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, കോര്‍ഡിനേറ്റര്‍ ബാബു തെക്കേക്കര, യൂണിവേഴ്‌സിറ്റി പ്രതിനിധി യിങ്കാ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും കരാര്‍ പുതുക്കാന്‍ ധാരണയായത് . നേരത്തെ ഉണ്ടായിരുന്ന 15 ശതമാനം ഡിസ്കൗണ്ട് എന്ന നിരക്കില്‍ തന്നെയാണ് പുതുക്കിയ കരാറില്‍ ഡിസ്കൗണ്ട് ലഭിക്കുന്നത് . 2012ല്‍ ആരംഭിച്ച ഫോമാ ജി.സി.യു. പ്രോജക്ടു കൊണ്ടു ഏകദേശം അയ്യായിരത്തില്‍പ്പരം മലയാളി നേഴ്‌സുമാര്‍ ആര്‍.എന്നില്‍ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കില്‍ ട്രാന്‍സിഷണല്‍ കോഴ്‌സെടുത്തു പ്രയോജനപ്പെടുത്തി.

ബിസിനസ് & മാനേജ്‌മെന്റ്; ക്രിമിനല്‍, പൊളിറ്റിക്‌സ് & സോഷ്യല്‍ സയന്‍സ്; എന്‍ജിനിയറിംഗ് & ടെക്‌നോളജി; മെഡിക്കല്‍ സ്റ്റഡീസ് & സയന്‍സ്; നേഴ്‌സിങ്ങ് & ഹെല്‍ത്ത് കെയര്‍; പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് & ക്രിയേറ്റീവ് ഡിസൈന്‍; സൈക്കോളജി & കൗണ്‍സലിംഗ്; ടീച്ചിംഗ് & സ്കൂള്‍ അഡ്മിനിസ്‌ട്രേഷന്‍; തിയോളജി & മിനിസ്ട്രി, തടങ്ങി ഒട്ടനവധി കോഴ്‌സുകള്‍ക്ക് ഫോമാ ജി.സി.യു. കൂട്ടുകെട്ടു വഴി ഫോമാ അംഗ സംഘടനകളിലെ അംഗങ്ങള്‍ക്ക് 15% ഡിസ്കൗണ്ടില്‍ ലഭ്യമാകും.
ഫോമാ ഈ കുറഞ്ഞ കാലം കൊണ്ട് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍, പ്രത്യേകിച്ച് മലയാളികള്‍ക്കായി ചെയ്തിട്ടുണ്ട്. ഫോമാാ വില്ലേജ് പ്രോജക്ട്, ഫോമാ റീജണല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്റ്റ്, ഫോമാ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെ  നേഴ്‌സിങ്ങ് സ്റ്റുഡന്റ്‌സിന് സ്‌കോളര്‍ഷിപ്പും പാലിയേറ്റീവ് കെയര്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ ക്യാമ്പുകള്‍ കള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

അതോടൊപ്പം 2020 ജൂലൈ  6 മുതല്‍ 10 വരെ ക്രൂസില്‍ വച്ച് നടക്കുന്ന  ഫോമാ റോയല്‍  കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. കണ്‍വന്‍ഷനു 5 മാസങ്ങള്‍ ബാക്കി നില്‍ക്കെ, ആദ്യഘട്ടത്തില്‍ 700ല്‍ പരം രജിസ്‌ട്രേഷനുകളുമായി മുന്നേറുകയാണ് ടീം ഫോമാ.  ഫോമാ ജി.സി.യൂ. പ്രോജക്ടിനെ കുറിച്ചു കൂടുതല്‍ അറിയുവാനും, 2020 ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാനും സന്ദര്‍ശിക്കുക. www.fomaa.org


ഫോമാ ഗ്രാന്‍ഡ് കാനിയന്‍ കരാര്‍ പുതുക്കി; പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക