Image

സ്വോര്‍ഡ്‌സില്‍ മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മ പെരുനാള്‍ ഫെബ്രുവരി 7, 8 തീയതികളില്‍

Published on 06 February, 2020
സ്വോര്‍ഡ്‌സില്‍ മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മ പെരുനാള്‍ ഫെബ്രുവരി 7, 8 തീയതികളില്‍


ഡബ്ലിന്‍: സ്വോര്‍ഡ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് എലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മ്മ പെരുനാള്‍ ഫെബ്രുവരി 7, 8 (വെള്ളി ,ശനി) തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡിലുള്ള സെന്റ് കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍ തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും എട്ടിന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 8 ശനിയഴ്ച രാവിലെ 10ന് പ്രഭാതനമസ്‌കാരവും 10.45 ന് ഇടവക മെത്രാപോലീത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, പെരുനാള്‍ സന്ദേശവും തുടര്‍ന്ന് പിതാക്കന്മാരുടെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനയും തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരിക്കും.

പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുനാളിലും വി. കുര്‍ബാനയിലും വന്നു സംബന്ധിച്ചു അനുഗ്രഹിതരാകുവാന്‍ സ്വോര്ട്‌സിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക