Image

ചാക്കോ കുര്യന്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

സ്വന്തം ലേഖകന്‍ Published on 05 February, 2020
ചാക്കോ കുര്യന്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ഫ്‌ളോറിഡ: ഫൊക്കാനയുടെ 2020 -2022 അടുത്ത ഭരണസമിതിയിലേക്കുള്ള നാഷണല്‍ കമ്മിറ്റി അംഗമായി  ഒര്‍ലാന്‍ഡോയില്‍ നിന്നുള്ള പ്രമുഖ സംഘടന പ്രവര്‍ത്തകനും ബിസിനസ്കാരനുമായ  ചാക്കോ കുര്യന്‍ മത്സരിക്കുന്നു.  ജോര്‍ജി വര്ഗീസ്  പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിനൊപ്പമാണ് കുര്യന്‍ മത്സരിക്കുക. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവായ ചാക്കോ കുര്യന്‍  ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓര്‍മ്മ)നെ പ്രതിനിധീകരിച്ചാണ് നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.  ഒര്‍ലാണ്ടോയില്‍ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവര്‍ത്തകനായ അദ്ദേഹം നിലവില്‍ ഫൊക്കാന ഓഡിറ്റര്‍ ആണ്.


ഒര്‍ലാണ്ടോ റീജിയണല്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ആയ ചാക്കോ കുര്യന്‍ ഫ്‌ളോറിഡ റീജിയണയില്‍ ഏറെ ജനസമ്മിതിയുള്ള വ്യക്തിയാണ്. ഒര്‍ലാണ്ടോയിലും  സമീപ പ്രദേശങ്ങളിലും നിരവധി  ഗ്യാസ് സ്‌റ്റേഷനുകള്‍ സ്വന്തമായുള്ള ചാക്കോ  റിയല്‍റ്റി  രംഗത്തും സജീവമാണ്. നിരവധി സംഘടനകളുടെ സ്‌പോണ്‍സര്‍ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു.ഒര്‍ലാന്‍ഡോ സെയിന്റ് മേരീസ് കാത്തലിക് പള്ളി വാങ്ങാന്‍ മുഖ്യ പങ്കു വഹിച്ച  പ്രധാന സ്‌പോണ്‌സര്‍മാരിലൊരാളുമായിരുന്നു. 1999,2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്‍ഡ് കാത്തലിക്ക് അസ്സോസിയേഷന്റെ 19931994വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. സാമൂഹിക രംഗങ്ങളിലെന്നപോലെ ബിസിനസ് രംഗത്തും വന്‍ നേട്ടങ്ങളുണ്ടാക്കിയ അദ്ദേഹം ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ്.

ജീവിതത്തില്‍ ഏറെ നേട്ടങ്ങള്‍ പടിപടിയായി കയറിക്കൊണ്ടിരിക്കുന്ന ചാക്കോ കുര്യന്‍ സംഘടനാ രംഗത്തും പ്രകടിപ്പിക്കുന്ന നേട്ടങ്ങള്‍ ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറെ പ്രയോജനകരമായിരിക്കുമെന്ന്   ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാര്‍ഥി ജോര്‍ജി വര്ഗീസ്, സെക്രട്ടറി  സ്ഥാനാര്‍ഥി സജിമോന്‍ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാര്‍ഥി സണ്ണി മറ്റമന (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര (ചിക്കാഗോ), അസ്സോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ് (വാഷിംഗ്ടണ്‍ ഡി,സി),  വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍   ഡോ. കലാ ഷാഹി (വാഷിംഗ്ടണ്‍ ഡി,സി), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ  ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), കിഷോര്‍ പീറ്റര്‍ (ഫ്‌ലോറിഡതാമ്പ), റീജിയണല്‍ വൈസ് പ്രസിഡണ്ട്മാരായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ) ഡോ.രഞ്ജിത്ത് പിള്ള (ടെക്‌സാസ്) എന്നിവര്‍ പറഞ്ഞു. 

കോട്ടയം മുണ്ടക്കയത്തിനടുത്തു പെരുവന്താനം സ്വദേശിയാണ് ചാക്കൊ ജോണ്‍. ഭാര്യ:ഏലിക്കുട്ടി ചാക്കോ നേഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിച്ച ശേഷം വിരമിച്ചു. ഡിസ്‌നി വേള്‍ഡില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ ആയിരുന്ന എലിസബത്ത് ചാക്കോ,കൈസര്‍ യൂണിവേഴ്‌സിറ്റിയില്‍ അസ്സിസ്റ്റന്റ് ഡീന്‍ ആയിരുന്ന ഡയാന ചാക്കോ എന്നിവര്‍ മക്കളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക