Image

കൊറോണവൈറസ്: ചൈനയ്ക്ക് ആറു ലക്ഷം മാസ്‌ക്കുകള്‍ സംഭാവന ചെയ്ത് വത്തിക്കാന്‍

Published on 05 February, 2020
കൊറോണവൈറസ്: ചൈനയ്ക്ക് ആറു ലക്ഷം മാസ്‌ക്കുകള്‍ സംഭാവന ചെയ്ത് വത്തിക്കാന്‍
വത്തിക്കാന്‍സിറ്റി: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ 6,00,000 സുരക്ഷാ മാസ്‌ക്കുകള്‍ വത്തിക്കാന്‍ ചൈനക്ക് സംഭാവന ചെയ്തു. പോയ മാസം 27 മുതല്‍ ഇറ്റലിയിലെ വത്തിക്കാന്‍ ഫാര്‍മസിയും, ചൈനീസ് ക്രിസ്ത്യന്‍ കമ്യൂണിറ്റികളും സംയുക്തമായി നടത്തിയ ശേഖരണം മാര്‍പാപ്പാ കൈമാറി.

കൊറോണ വൈറസിന്റെ ഉല്‍ഭവ സ്ഥലങ്ങളായ വുഹാന്‍, സെജിയാങ്, ഫുജിയാന്‍ എന്നീ കേന്ദ്രങ്ങളിലേയ്ക്ക് മാസ്‌ക്കുകള്‍ വത്തിക്കാനില്‍ നിന്ന് സൗജന്യമായി ചൈനയുടെ സതേണ്‍ എയര്‍ലൈന്‍സ് എത്തിക്കും. ഇതില്‍ ആദ്യ ശേഖരണം കഴിഞ്ഞ ദിവസം ചൈനയില്‍ എത്തിച്ചു.

മാര്‍പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രജെവ്‌സ്‌കി, വത്തിക്കാന്‍ ഫാര്‍മസി ഡയറക്ടറും മലയാളി വൈദികനുമായ ഫാ. തോമസ് ബിനീഷ്, പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ കോളേജ് വൈസ് റെക്ടര്‍ ഫാ. വിന്‍സെന്‍സോ ഹാന്‍ഡുവോ എന്നിവരാണ് പദ്ധതിക്കു ചുക്കാന്‍ പിടിച്ചത്.കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ഥിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക