Image

ഫൊക്കാന സുവനീറിന്റെ ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്‍, കോര്‍ഡിനേറ്റര്‍സ് ജീമോന്‍ വര്‍ഗീസ്, ഗണേഷ് നായര്‍, സുരേഷ് തുണ്ടത്തില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 February, 2020
ഫൊക്കാന സുവനീറിന്റെ ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്‍, കോര്‍ഡിനേറ്റര്‍സ് ജീമോന്‍ വര്‍ഗീസ്, ഗണേഷ് നായര്‍, സുരേഷ് തുണ്ടത്തില്‍
ന്യൂയോര്‍ക്ക്: ജൂലൈ 9 മുതല്‍ 12 വരെ ന്യൂ ജേഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്റര്‍ ആയി എബ്രഹാം പോത്തനെയും, കോര്‍ഡിനേറ്റര്‍സ് ആയി ജീമോന്‍ വര്‍ഗീസ്, ഗണേശന്‍ നായര്‍, സുരേഷ് തുണ്ടത്തില്‍ എന്നിവരെയും നിയമിച്ചതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍ എന്നിവര്‍ അറിയിച്ചു.

സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ സുവനീറില്‍ പൊട്ടിവിടരുന്നു. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവ-ദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്നേഹികള്‍ക്കും, ഭാഷാസ്നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും സുവനീറിന്റെ ഭാഗമാകുന്നു.

നാം ന്യൂ ജേഴ്‌സിയില്‍ ഒത്ത്കൂടുമ്പോള്‍ നാളെ ഓര്‍ത്ത് വയ്ക്കുവാന്‍ ഒരു സ്മരണിക . കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ സ്മരണിക. ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്‍ത്തമാന ഭാവികളെ ഒരു ചരടില്‍ കോര്‍ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആയിരിക്കും ഇത്. ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്‍ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കാന്‍ മാന്യ വായനക്കാര്‍ക്ക് വിട്ടുതരികയാണ്.

നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ സുവനീര്‍ തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്, അവശ്യംവേണ്ട പരിഹാരങ്ങള് എല്ലാം ഈ സുവനീയറില്‍ നിങ്ങള്‍ക്കു വായിക്കാം. ഇത് മറ്റേതിനേക്കാള്‍ മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെകും എന്ന് പറയാനാവില്ല.

ഈ സുവനീയറിലേക്ക് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയും ക്ഷണിക്കുന്നു .ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്കും ഇതിന്റെ ഭാഗമാകാം. മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ആര്‍ട്ടിക്കിള്‍സ് പ്രസിദ്ധികരിക്കുന്നതാണ്  

സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ് പരസ്യങ്ങളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന് ചീഫ് എഡിറ്റര്‍എബ്രഹാം പോത്തന്‍ ,കോര്‍ഡിനേറ്റര്‍സ് ആയി ജീമോന്‍ വര്‍ഗീസ് , ഗണേഷ് നായര്‍, സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ അറിയിച്ചു.

സുവനീയറിലേക്ക് ഉള്ള ലേഖനങ്ങളും ബിസിനസ് പരസ്യങ്ങളും fokanasouvenir2020@gmail.com എന്ന ഈ ഇമെയിലില്‍ അയക്കാവുന്നതാണ്.
Join WhatsApp News
Francis Thadathil 2020-02-05 09:42:05
where is Benny Kurian?
ഹരിശ്രീ 2020-02-05 16:05:25
ഹരി എന്ന ആദി അക്ഷരം അവനുടെ അരികെ കൂടി പോലും പോയിട്ടില്ല.
Manu Kurup 2020-02-05 20:14:46
അയ്യോ നാണക്കേട് ... ഫൊക്കാന അമേരിക്കൻ മലയാളികൾക്ക് വേണ്ടി രൂപീകരിച്ചെങ്കിൽ അവരുടെ പ്രവർത്തനം ഇവിടെയുള്ളവർക്ക് വേണ്ടി ആകണം.. എന്തിനാണ് നാട്ടിലെ എഴുത്തുകാരുടെ വാലിൽ തൂങ്ങുന്നത്. കഷ്ടം...കഷ്ടം... ഇതാണ് ഫൊക്കാനയുടെ അറിയിപ്പ്. ഒട്ടനവധി പ്രശസ്ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്കും ഇതിന്റെ ഭാഗമാകാം. മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ആര്‍ട്ടിക്കിള്‍സ് പ്രസിദ്ധികരിക്കുന്നതാണ് അമേരിക്കൻ മലയാളി എഴുത്തുക്കാർക്ക് കാശു കൊടുക്കണ്ട അപ്പോൾ അവരുടെ രചന മോശം. നാട്ടിലുള്ളവർക്ക് കാശ് എണ്ണിക്കൊടുക്കണം. കർത്താവേ ഇവർ ചെയ്യുന്നത് എന്താണെന്ന് ...
നമ്പ്യാർ 2020-02-05 21:55:56
പ്രൗതയെല്ലാം കണ്ടാൽ തോന്നും മൂഢതയല്ലാതവനറിവില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക