Image

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു നാലു വയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു

Published on 04 February, 2020
മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു നാലു വയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു
റിയാദ്: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു നാലു വയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീനിന്റെ മകന്‍ അര്‍ഹാം (നാല്) എന്നിവരാണ് മരിച്ചത്. ഷമീമിന്റെ ഭാര്യ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീമിന്റെ മക്കളായ അയാന്‍, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് നിസാര പരിക്കുണ്ട്.

റിയാദില്‍ ജോലി ചെയ്യുന്ന ഷമീം മുസ്തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയില്‍ ഉംറയ്ക്ക് പോയ ശേഷം മടങ്ങുകയായിരുന്നു. റിയാദ്-ജിദ്ദ ഹൈവേയില്‍ റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെ ഹുമയാത്ത് പൊലീസ് പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞു അപകടമുണ്ടായത്. പരിക്കേറ്റ അഷ്മില, ഷാനിബ എന്നിവരെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നു. മൃതദേഹങ്ങള്‍ ഹുമയാത്തിനു സമീപം അല്‍ഖസ്‌റ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. നിസാര പരിക്കേറ്റ അയാന്‍, സാറ എന്നീ കുട്ടികള്‍ അല്‍ഖസ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക