Image

ജാതി വിവേചനം: ഇന്ത്യന്‍ മാട്രിമോണിയല്‍ സൈറ്റിനെതിരേ ലണ്ടനില്‍ പ്രതിഷേധം

Published on 04 February, 2020
ജാതി വിവേചനം: ഇന്ത്യന്‍ മാട്രിമോണിയല്‍ സൈറ്റിനെതിരേ ലണ്ടനില്‍ പ്രതിഷേധം
ലണ്ടന്‍: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റായ ശാദി ഡോട്ട് കോമിനെതിരെ ലണ്ടനില്‍ കടുത്ത പ്രതിഷേധം ഉയരുന്നു. ജാതി അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ച് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പുറന്തള്ളുന്നു എന്നാണ് ആരോപണം.

ബ്രിട്ടനിലെ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വൈവാഹിക വെബ്‌സൈറ്റാണ് ശാദി ഡോട്ട് കോം. പൗരന്മാരെല്ലാം തുല്യരാണെന്ന സമത്വ നിയമത്തിന് കടകവിരുദ്ധമാണ് വെബ്‌സൈറ്റിന്റെ നടപടിയെന്നാണ് വിമര്‍ശകരുടെ ആക്ഷേപം.

ഉന്നത ജാതിയില്‍പെട്ട ഒരാള്‍ക്ക് വിവാഹപ്പൊരുത്തം തേടുന്‌പോള്‍ ഒരിക്കലും പിന്നാക്ക ജാതിക്കാരുടെ പ്രൊഫൈല്‍ പരിഗണിക്കപ്പെടാതെ പോകുന്നത് ജാതിവിവേചനത്തിന് ഉത്തമ തെളിവാണെന്ന് ദ സണ്‍ഡേ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ജാതി അടിസ്ഥാനത്തില്‍ പൊരുത്തം ഒപ്പിക്കുന്നത് സമത്വ നിയമത്തിന് എതിരാണെന്നും നിര്‍ബന്ധപൂര്‍വം വെബ്‌സൈറ്റില്‍ ജാതി രേഖപ്പെടുത്തേണ്ടി വരുന്നത് വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അഭിഭാഷകനായ ക്രിസ് മില്‍സം വാദിച്ചു. എന്നാല്‍, ഇക്കാര്യം ശാദി ഡോട്ട് കോം പ്രതിനിധികള്‍ നിഷേധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക