Image

ഫെബ്രുവരിയിലെ ജര്‍മനിയിലെ മാറ്റങ്ങള്‍

Published on 02 February, 2020
ഫെബ്രുവരിയിലെ ജര്‍മനിയിലെ മാറ്റങ്ങള്‍
ബര്‍ലിന്‍: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുറയുന്നതു മുതല്‍ ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനുള്ള കര്‍ക്കശ നടപടികള്‍ വരെ നിരവധി മാറ്റങ്ങളാണ് ഫെബ്രുവരിയില്‍ ജര്‍മനിയെ കാത്തിരിക്കുന്നത്.

ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യമുള്ള 50, 25 ബാന്‍ കാര്‍ഡുകള്‍ക്ക് പത്തു ശതമാനമാണ് വില കുറയുന്നത്. അഞ്ച് മില്യണിലധികം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

റെയില്‍ ടിക്കറ്റുകളുടെ മൂല്യ വര്‍ധിത നികുതി കുറയ്ക്കുന്നത് ബാന്‍കാര്‍ഡ് നിരക്കിലും പ്രതിഫലിക്കുമെന്ന് നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ 62 യൂറോ വരുന്ന സെക്കന്‍ഡ് ക്‌ളാസിനുള്ള ബാന്‍കാര്‍ഡ് 25 ഇനി 55.70 യൂറോയ്ക്ക് ലഭിക്കും. 255 യൂറോയുടെ സെക്കന്‍ഡ് ക്‌ളാസ് ബാന്‍കാര്‍ഡ് 50 ഇനി 229 യൂറോയ്ക്കും ലഭിക്കും.

നേരത്തെ ബാന്‍കാര്‍ഡ് ഓര്‍ഡര്‍ഡ് ചെയ്ത് ഫെബ്രുവരിയില്‍ ലഭിക്കുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാകുന്ന വിധത്തില്‍, വ്യത്യാസമുളഅള തുകയ്ക്ക് വൗച്ചര്‍ നല്‍കും.

ഹാംബര്‍ഗ് സ്റ്റേറ്റ് ഇലക്ഷന്‍ നടക്കുന്നത് ഫെബ്രുവരി 23നാണ്. നിലവില്‍ റെഡ്~ഗ്രീന്‍ സഖ്യമാണ് സ്റ്റേറ്റ് പാര്‍ലമെന്റ് നിയന്ത്രിക്കുന്നത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കാലാവധി കഴിഞ്ഞ വെര്‍ഷനുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സാപ്പ് ലഭ്യമാകാതിരിക്കുന്നതും ഫെബ്രുവരി മുതലാണ്. ജര്‍മനിയില്‍ ഏറ്റവും പ്രചാരമുള്ള മെസേജിംഗ് ആപ്പാണ് വാട്‌സാപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക