Image

സ്വപ്നഭവനം സാക്ഷാത്ക്കരിച്ച് ഷെയറിംഗ് കെയര്‍

Published on 01 February, 2020
 സ്വപ്നഭവനം സാക്ഷാത്ക്കരിച്ച് ഷെയറിംഗ് കെയര്‍
ഡബ്ലിന്‍: സ്വന്തമായ ഒരു വീട് എന്ന കൃഷ്ണന്റെ (യഥാര്‍ഥ പേരല്ല) സ്വപ്നം സാക്ഷാത്കരിച്ച് അയര്‍ലണ്ടിലെ ഷെയറിംഗ് കെയര്‍. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ചിരകാല സ്വപ്‌നമായിരുന്നു കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു വീട് എന്നത്. കുടുംബത്തിന്റെ ഏക ആശ്രയം നിര്‍മാണ ജോലിക്ക് പോയിരുന്ന കൃഷ്ണന്റെ വരുമാനം മാത്രമായിരുന്നു.

ഫാ. ജിജോ കുര്യന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ വഴിയാണ് കൃഷ്ണന്‍ അയര്‍ലണ്ടിലുള്ള ഷെയറിംഗ് കെയറിനെ സമീപിച്ചത്. രണ്ടു കിടപ്പുമുറിയും അടുക്കളയും ഉള്ള ഒരു സുന്ദര ഭവനം സംഘടന കുടുംബത്തിന് നിര്‍മിച്ച് നല്‍കുകയായിരുന്നു.

ഇതിനായി, നടത്തിയ ഷെയര്‍ എ ഹോം എന്ന ധനശേഖരണത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും, പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സംഘടനയ്ക്ക് വേണ്ടി വീട് പണിത ഫാ.ജിജോ കുര്യനും സംഘത്തിനും നന്ദി അറിയിക്കുന്നതായും സെക്രട്ടറി ജിജോ രാജു അറിയിച്ചു.

അയര്‍ലണ്ടില്‍ ഷെയറിംഗ് കെയറുമായി സഹകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നുവെന്ന് ചെയര്‍മാന്‍ ഫാ.പോള്‍ തെറ്റയില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താത്പര്യമുള്ളവര്‍ sharingcare@live.ie എന്ന ഇമെയിലില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക