Image

റെജി ചെറിയാന് സമർപ്പണമായി ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം

അനിൽ പെണ്ണുക്കര Published on 01 February, 2020
റെജി ചെറിയാന് സമർപ്പണമായി ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം
ജീവിച്ചു കൊതി തീർന്നു ഈ ലോകം വിട്ടു പോയ മനുഷ്യരുണ്ടോ എന്ന് ചോദിച്ചാൽ "ഇല്ല "എന്നായിരിക്കും ഉത്തരം. അപ്രതീക്ഷിതമായി നമ്മെ വിട്ടു പോയവർക്കായി ജീവിച്ചിരിക്കുന്നവർ ഒരുക്കുന്ന ചില നിമിഷങ്ങളുണ്ട് .അത്തരത്തിലൊന്നാണ് ഇന്ന് ഫ്ലോറിഡയിൽ നടക്കുന്ന ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം .

അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത്,ഫോമയുടെ നേതൃത്വ രംഗത്ത് സജീവമായിരുന്ന റെജി ചെറിയാന്റെ അപ്രതീക്ഷിത വിയോഗം സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും ഫോമാ പ്രവർത്തകർ ഇനിയും വിമുക്തരായിട്ടില്ല .എങ്കിലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് പോകുവാൻ ഫോമയുടെ സൺഷൈൻ റീജിയൻ ഇന്ന് ആരംഭിക്കുന്ന  യൂത്ത് ഫെസ്റ്റിവലില്‍ പ്രധാന വേദിക്ക് റെജി ചെറിയന്റെ പേര് മാതൃകയായിരിക്കുന്നു .തികഞ്ഞ കലാകാരനും ,കലാകാരന്മാരെ പ്രോത്സാപ്പിക്കുകയും ചെയുന്ന തികഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു റെജി ചെറിയാൻ .ഫോമയുടെ ഭാവി വാഗ്ദാനം കൂടിയായിരുന്ന അദ്ദേഹം .

പുതിയ തലമുറയിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ,അവർക്കായി വേദികൾ ഒരുക്കുകയും ചെയ്ത സംഘാടകൻ കൂടി ആയിരുന്നു .ഇന്ന് ഈ കലോത്സവം  അരങ്ങേറുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അൽപസമയം സദസ് കുമ്പിട്ടേക്കാം .ആ നിമിഷം ഏതോ ലോകത്തു നിന്ന് അദ്ദേഹം മന്ദസ്മിതം തൂകുന്നുണ്ടാകും .തനിക്കു തിലോദകം അർപ്പിക്കുന്ന തന്റെ സുഹൃത്തുക്കളെ കണ്ട്.

 ഫെബ്രുവരി ഒന്നിന് (ശനിയാഴ്ച്ച) റെജി ചെറിയാന്‍ നഗറില്‍ (റ്റാമ്പാ സൈന്റ്‌റ് ജോസഫ്‌സ് കാത്തോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍) വെച്ച് നടത്തപ്പെടുന്ന ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ ഫോമയുടെ ചരിത്രത്തിലെ തന്നെ മികച്ച ഫെസ്റ്റിവൽ ആയിരിക്കുമെന്ന് റീജിയന്‍ ആര്‍ വി പി ശ്രീ. ബിജു തോണിക്കടവില്‍ അറിയിച്ചു.

സണ്‍ഷൈന്‍ റീജിയനു കിഴിലുള്ള   എല്ലാ അസോസിയേഷനുകളുടെയും, ഫ്‌ളോറിഡാ നിവാസികളായ എല്ലാ അഭ്യുദയകാംക്ഷികളുടെയും  പരിപൂര്‍ണ പിന്തുണയും, സാന്നിദ്ധ്യസഹകരണങ്ങളും  അഭ്യര്‍ത്ഥിക്കുന്നതായി യൂത്ത് ഫെസ്റ്റിവല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍  ജഗതി നായർ   രജിസ്‌ടേഷന്‍ കോഡിനേറ്റര്‍ അനീന ലിജു ,ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു,  പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധി അനു ഉല്ലാസ്, റീജിയന്‍ കണ്‍വീനര്‍ ജോമോന്‍ തേക്കേതൊട്ടിയില്‍,  റീജിയന്‍ പി ആര്‍ ഒ അശോക് പിള്ള, റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവര്‍ അറിയിച്ചു.

കഴിഞ കുറെ കാലങ്ങളായി ഫോമാ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങൾക്ക് ലഭിക്കുന്ന യുവജന പ്രാതിനിധ്യം ഫോമയുടെ വളർച്ചയുടെ സൂചകമാണെന്നും ,യുവജനങ്ങൾ ഫോമയെ നെഞ്ചേറ്റിയതായും   പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു , വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും യൂത്ത് ഫെസ്റ്റിവലിന് ആശംസകൾ അറിയിച്ചു .

ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവത്തിലേക്ക് എല്ലാ ഫ്ലോറിഡ നിവാസികളെയും സ്വാഗതം ചെയ്യുന്നതായും ,ഫോമായുടെ എല്ലാ ദേശീയ നേതാക്കളുടെയും, വിവിധ റീജിയണല്‍  നേതാക്കളുടെയും, സണ്‍ഷൈന്‍ റീജിയനു കിഴിലുള്ള   എല്ലാ അസോസിയേഷന്‍  നേതാക്കളുടെയും സാന്നിധ്യവും  പ്രതീക്ഷിക്കുന്നതായി യൂത്ത്  ഫെസ്റ്റിവല്‍ കമ്മറ്റിക്കുവേണ്ടി  ബിജു തോണിക്കടവില്‍ അറിയിച്ചു.

റെജി ചെറിയാന് സമർപ്പണമായി ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവംറെജി ചെറിയാന് സമർപ്പണമായി ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവംറെജി ചെറിയാന് സമർപ്പണമായി ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക