Image

കൊറോണവൈറസിന്റെ പേരില്‍ വംശീയ അധിക്ഷേപം; പരാതിയുമായി ഫ്രാന്‍സിലെ ഏഷ്യന്‍ വംശജര്‍

Published on 31 January, 2020
കൊറോണവൈറസിന്റെ പേരില്‍ വംശീയ അധിക്ഷേപം; പരാതിയുമായി ഫ്രാന്‍സിലെ ഏഷ്യന്‍ വംശജര്‍
പാരീസ്: കൊറോണവൈറസ് ബാധ ലോകത്തെ ഭീതിയിലാഴ്ത്തിയതിനു പിന്നാലെ തങ്ങള്‍ രൂക്ഷമായ വംശീയ അധിക്ഷേപം നേരിടുകയാണെന്ന് ഫ്രാന്‍സില്‍ ജീവിക്കുന്ന ഏഷ്യന്‍ വംശജര്‍. ആറായിരത്തിലധികം പേര്‍ക്കാണ് ചൈനയില്‍ രോഗം ബാധിച്ചിട്ടുള്ളത്. 132 പേര്‍ മരിക്കുകയും ചെയ്തു.

ഫ്രാന്‍സില്‍ ഇതിനകം നാലു പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതെത്തുടര്‍ന്നു ഏഷ്യന്‍ വംശജരെ ആശങ്കയോടെ കാണുന്ന ഒരു പൊതു രീതി ഫ്രാന്‍സില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിനെതിരേ ശക്തമായ കാന്പയിന്‍ ഏഷ്യന്‍ വംശജര്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടത്തുകയാണിപ്പോള്‍.

ഐ ആം നോട്ട് എ വൈറസ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് കാന്പയിന്‍ മുന്നോട്ടു പോകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക