Image

ലുഫ്താന്‍സ ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു

Published on 31 January, 2020
ലുഫ്താന്‍സ ചൈനയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു

ബര്‍ലിന്‍: കൊറോണവൈറസ് ബാധ കണക്കിലെടുത്ത് ചൈനയിലേക്ക് അങ്ങോട്ടും അവിടെനിന്നു തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ലുഫ്താന്‍സ നിര്‍ത്തിവച്ചു. ഫെബ്രുവരി 9 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സയുടെ സബ്‌സിഡയറികളായ സ്വിസ്, ഓസ്‌ട്രേലിയന്‍ എയര്‍ലൈനുകള്‍ക്കും നിയന്ത്രണം ബാധകമാണ്.

യാത്രക്കാരെയും ജീവനക്കാരെയും തിരിച്ചെത്തിക്കാനുള്ള ഒരു സര്‍വീസ് മാത്രമേ ഫെബ്രുവരി ഒമ്പതിനു മുന്‍പ് ഇനിയുണ്ടാകൂ. യുഎസ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെല്ലാം ചൈനയിലേക്കു പോകുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.

നിലവില്‍ ആറായിരം പേര്‍ക്ക് വൈറസ് ബാധയേറ്റതായാണ് കണക്ക്. ഇതില്‍ 130 പേര്‍ മരിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സും എയര്‍ ഇന്ത്യയുമെല്ലാം നേരത്തെ തന്നെ ചൈന വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക