Image

ഇടവേളയ്ക്ക് ശേഷം ഇളയരാജയുടെ സംഗീതം

Published on 29 January, 2020
 ഇടവേളയ്ക്ക് ശേഷം ഇളയരാജയുടെ സംഗീതം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇളയരാജ സംഗീത സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് സൈക്കോ. മിഷ്‌കിന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സൈക്കോ ഇന്ത്യ കണ്ട് ഏറ്റവും വലിയ വയലന്‍സ് ചിത്രമെന്ന് പേരിലാണ് റിലീസ് ചെയ്തത്. ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുമ്പോള്‍ ഇളയരാജയുടെ ഉന്നൈ നെനച്ച് എന്ന മെലഡി വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്

പ്രണയവും വിരഹവും ഒരു പോലെ ഈ പാട്ട് പാടിയിരിക്കുന്നത് സിദ് ശ്രീറാമാണ്. ആദ്യമായിട്ടാണ് സിദ് ഇയരാജയ്ക്ക് വേണ്ടി പാടുന്നത്. സിദ് ഇതുവരെ പാടിയില്‍ നിന്നും വ്യത്യസ്തമായ പാറ്റേണാണ് ഈ പാട്ടിനുള്ളുത്. ഗിറ്റാറും വയലിനും തീര്‍ക്കുന്ന പശ്ചാത്തില സംഗീതം ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലും

ഇളയാരജയുടെ സംഗീതത്തിന് വേണ്ടി കബിലനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ അദിതി റാവുമാണ് ഗാനരംഗത്ത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് നേരത്തെ പുറത്ത് വന്നിരുന്നത്. ഇപ്പോള്‍ വീഡിയോ സോങ് പുറത്തെത്തിയിരിക്കുകയാണ്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക