Image

സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തം

Published on 29 January, 2020
സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തം
ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണില്‍ കിവീസ് ജയം ഉറപ്പിച്ച നിമിഷത്തിലാണ് മൊഹമ്മദ് ഷമിയുടെ 'സൂപ്പര്‍ ഓവര്‍'..പിന്നെ എല്ലാം തകിടംമറിഞ്ഞു.. അവസാന പന്തില്‍ മത്സരം ടൈ ആയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 

മൊഹമ്മദ് ഷമി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നപ്പോള്‍, രോഹിത് ശര്‍മ്മയാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ സൂപ്പര്‍ ഓവറില്‍ അവസാന പന്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കി. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക