Image

രാജ്യദ്രോഹക്കേസ്: ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍

Published on 29 January, 2020
രാജ്യദ്രോഹക്കേസ്: ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുരക്ഷ കണക്കിലെടുത്ത് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്. പട്യാല ഹൗസ് കോടതിയില്‍ ഷര്‍ജീലിനെ ഹാജാരാക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ നീക്കം ഉപേക്ഷിച്ചു.

ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ബിഹാറിലെ ജഹാനാബാദില്‍നിന്ന് ചൊവ്വാഴ്ചയാണ് ഷര്‍ജീല്‍ അറസ്റ്റിലായത്. അസം അടക്കമുള്ള വടക്കു കിഴക്കന്‍ മേഖല രാജ്യത്തുനിന്ന് വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഷര്‍ജീലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക