Image

പള്ളികളില്‍ സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല, മതാചാരങ്ങളില്‍ കോടതി ഇടപെടരുത്- വ്യക്തിനിയമ ബോര്‍ഡ്

Published on 29 January, 2020
പള്ളികളില്‍ സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല, മതാചാരങ്ങളില്‍ കോടതി ഇടപെടരുത്- വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. എന്നാല്‍ സ്ത്രീകള്‍ പ്രാര്‍ത്ഥിക്കണം എന്നോ, വെള്ളിയാഴ്ച നിസ്‌കാരത്തില്‍ പങ്കെടുക്കണമെന്നോ മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന്  ആരോപിച്ച് പുണെയില്‍ നിന്നുള്ള ദമ്പതികളായ സ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദ, സുബേര്‍ അഹമ്മദ് നസീര്‍ അഹമ്മദ് പീര്‍സാദ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ 
സത്യവാങ് മൂലം ഫയല്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക