Image

മണല്‍ വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ അഞ്ച് ലക്ഷമായി ഉയര്‍ത്തും

Published on 29 January, 2020
മണല്‍ വാരല്‍: നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ അഞ്ച് ലക്ഷമായി ഉയര്‍ത്തും
തിരുവനന്തപുരം: നിയമം ലംഘിച്ച് മണല്‍ വാരുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തും. കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും സംബന്ധിച്ച നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്തുന്നതിനുള്ള നിയമ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

തുടര്‍ച്ചയായ നിയമ ലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. അതു മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താന്‍ കരട് 
ബില്‍ വ്യവസ്ഥ ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക