Image

ഗുഡ്‌ന്യൂസ് രാജു മാത്യുവിന്റെ സംസ്കാരം ഫെബ്രു.1 ന് ശനിയാഴ്ച

Published on 29 January, 2020
ഗുഡ്‌ന്യൂസ് രാജു മാത്യുവിന്റെ സംസ്കാരം ഫെബ്രു.1 ന് ശനിയാഴ്ച
ഫ്‌ലോറിഡ  : ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനും ഐ.പി.സി കേരളാ സ്‌റ്റേറ്റ് കൗണ്‍സിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറിയുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറ രാജു മാത്യു (ഗുഡ്‌ന്യൂസ് രാജുച്ചായന്‍ 66) ജനു. 23 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ന് ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഐ.പി.സി ഞാലിയാകുഴി ശാലേം സഭാഹാളില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം വൈകീട്ട് 4 മണിക്ക് സഭാ സെമിത്തേരിയില്‍ സംസ്കരിക്കും.

ഗുസ്‌ന്യൂസ് മുന്‍ ചെയര്‍മാന്‍ പരേതനായ വി.എം.മാത്യു സാറിന്റെ സീമന്ത പുത്രനായ രാജു മാത്യു പെന്തെകോസ്തു ലോകത്ത് ഏറെ സുപരിചിതനാണ്. ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന രാജു മാത്യു ഐ.പി.സി സഭയിലെ മുന്‍നിര  പ്രവര്‍ത്തകരിലൊരാളായിരുന്നു. ശാലേം മലബാര്‍ മിഷനിലൂടെ മലബാറിലും പാല  പൊന്‍കുന്നം മേഖലകളിലും സുവിശേഷ പ്രവര്‍ത്തനത്തിനും സഭാ സ്ഥാപനത്തിനും മുന്‍പന്തിയിലുണ്ടായിരുന്നു. ഐ.പി.സി യുടെ പ്രവര്‍ത്തനങ്ങളില്‍ കോട്ടയത്തും സഭയുടെ ജനറല്‍ സംസ്ഥാനതലങ്ങളില്‍ വിവിധ ബോര്‍ഡുകളിലും മുഖ്യസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോട്ടയത്തെ ആദ്യ കാല പ്രിന്‍റിംഗ് പ്രസുകളിലൊന്നായ  ശാലേം പ്രിസ്‌റ്റേഴ്‌സിന്റെ ഉടമയും കൂടിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടനവധി പേര്‍ക്ക് ആശ്വാസമായിരുന്നു. ശാലേം ട്രാക്റ്റ് സൊസൈറ്റിയിലൂടെ അനേകയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

ഭാര്യ: ഡെയ്‌സി മാത്യു. മക്കള്‍: ബ്ലസന്‍ മാത്യു (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ), ബ്ലസി(കാനഡ).
മരുമക്കള്‍: സൗമ്യ, അഭിലാഷ്.

സഹോദരങ്ങള്‍: ഫിന്നി മാത്യു (ഗുഡ് ന്യൂസ് വീക്കിലി ബോര്‍ഡംഗം, യുഎസ്എ) ,കുര്യന്‍ മാത്യു (ഗുഡ് ന്യൂസ് വീക്കിലി ബോര്‍ഡംഗം & ഐ.പി.സി ജനറല്‍ കൗണ്‍സിലംഗം, യു എസ് എ), വെസ്ലി മാത്യു (സിഇഒ, ഓണ്‍ലൈന്‍ ഗുഡ്‌ന്യൂസ് & പവര്‍ വിഷന്‍, യു എസ് എ)

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947889072. ശുശ്രൂഷകള്‍ ഗുഡ്‌ന്യൂസിലും പവര്‍ വിഷനിലും തത്സമയം വീക്ഷിക്കാം
വാര്‍ത്ത  : നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക