Image

കൊറോണ: ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ അമേരിക്ക

Published on 29 January, 2020
കൊറോണ: ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ അമേരിക്ക
വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയില്‍ അനുദിനം ഉയരുന്നതിനിടെ വിമാന സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി അമേരിക്ക. ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനാണ് യു.എസിന്‍െറ പദ്ധതി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യു.എസ് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ സാഹചര്യം വിലയിരുത്താനായി വൈറ്റ്ഹൗസ് പ്രതിദിനം യോഗങ്ങള്‍ ചേരുന്നുണ്ട്. ഈ യോഗത്തിലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്. ഇക്കാര്യം വിമാനകമ്പനികളുമായി ചര്‍ച്ച ചെയ്തുവെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നതോടെ പല വിമാന കമ്പനികളും സര്‍വീസ് ഭാഗികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ യു.എസ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 132 പേര്‍ ചൈനയില്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. 6000ത്തോളം പേരെ ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക