Image

യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; കുടുംബം പ്രത്യേക നിരീക്ഷണത്തില്‍

Published on 29 January, 2020
യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; കുടുംബം പ്രത്യേക നിരീക്ഷണത്തില്‍
ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയതെന്നു ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വുഹാനില്‍ നിന്നും വിമാനത്താവളത്തിലെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ആവശ്യമായ കരുതല്‍ തുടരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സാംക്രമികരോഗശാസ്ത്ര വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ഏതെങ്കിലും പുതിയ കേസുകള്‍ വരുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.

രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രാലയം കാര്യങ്ങള്‍ നിരീക്ഷീക്കുന്നുണ്ട്. ആരോഗ്യത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പും ബോധവല്‍ക്കരണവും നടത്തുന്നുണ്ടെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക