Image

ഗര്‍ഭഛിദ്രം ആറുമാസം വരെയാകാം; നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published on 29 January, 2020
ഗര്‍ഭഛിദ്രം ആറുമാസം വരെയാകാം; നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: ആറുമാസം വരെ (24 ആഴ്ച) ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ ഇത് 20 ആഴ്ചയാണ്. 

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ 2020 മന്ത്രിസഭ അംഗീകരിച്ചതോടെയാണിത്. വരുന്ന പാര്‍ലമന്‍െറ് സെഷനില്‍ ബില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.  

ബലാത്സംഗ ഇരകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും  പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭിണിയാകുന്നവര്‍ക്കും ഈ നീക്കം സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. അവിവാഹിതകളായ സ്ത്രീകള്‍ക്കും ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുന്നവര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നു പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, ഗര്‍ഭഛിദ്ര നിയമം പരിഷ്കരിക്കാനുള്ള നീക്കത്തിനു വന്‍ എതിര്‍പ്പാണ് കേന്ദ്രത്തിനു നേരിടേണ്ടി വന്നത്. നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ഗര്‍ഭഛിദ്രം വര്‍ധിക്കാന്‍ ഇടയാക്കുമെന്നായിരുന്നു പ്രധാന ആക്ഷേപം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമപ്രകാരം അബദ്ധത്തില്‍ ഗര്‍ഭം ധരിക്കുക, പീഡനത്തിലൂടെ ഗര്‍ഭധാരണം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിലാണ് 20 ആഴ്ച വരെയുള്ള ഗര്‍ഭധാരണത്തിന് അനുമതി നല്‍കിയിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക