Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേൻ: ഗണേഷ് നായര്‍ പ്രസിഡന്റ്; ടെറന്‍സണ്‍ സെക്രട്ടറി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 29 January, 2020
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേൻ:  ഗണേഷ് നായര്‍ പ്രസിഡന്റ്; ടെറന്‍സണ്‍ സെക്രട്ടറി
ന്യു യോർക്ക്:  നാല്പത്തഞ്ച് വര്‍ഷം പിന്നിടുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് ഗണേഷ് നായര്‍, വൈസ് പ്രസിഡന്റ് കെ ജി ജനാര്‍ദ്ദനന്‍, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍രാജന്‍ ടി ജേക്കബ്, ജോ. സെക്രട്ടടറി ഷാജന്‍ ജോര്‍ജ്എന്നിവര്‍ എതിരില്ലാതെ തെരഞ്ഞുടുക്കപ്പെട്ടു

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍ സി വര്‍ഗീസ്, ഫിലിപ്പ് ജോര്‍ജ്, ആന്റോ വര്‍ക്കി, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോണ്‍, ബിപിന്‍ ദിവാകരന്‍, ഷോളി കുമ്പിളുവേലില്‍, സുരേന്ദ്രന്‍ നായര്‍, നിരീഷ് ഉമ്മന്‍, പ്രിന്‍സ് തോമസ്, കെ . കെജോണ്‍സന്‍, ജോയി ഇട്ടന്‍(എക്‌സ് ഓഫി) .

ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി കെ.ജെ. ഗ്രിഗറിയെയും തെരെഞ്ഞെടുത്തൂ. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:ചാക്കോപി ജോര്‍ജ് (അനി), എം.വി.കുര്യന്‍ , ജോണ്‍ മാത്യു (ബോബി), രാജ് തോമസ് എന്നിവര്‍ ആണ്.

ഓഡിറ്റേഴ്സ് ആയി ലീന ആലപ്പാട്ട്, മാത്യു ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ആയിരാധാ മേനോനെയുംതെരഞ്ഞുടുത്തു .ചാക്കോപി ജോര്‍ജ് ആണ് പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍.

പ്രസിഡന്റ ആയി തെരഞ്ഞടുക്കപെട്ട ഗണേഷ് നായര്‍ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു.അമേരിക്കയില്‍ എത്തിയ ശേഷവും സാമുഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെമുന്‍ സെക്രട്ടറി, ട്രഷര്‍എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹംഅറിയപ്പെടുന്നസിനിമ സംവിധായകനുംഎഴുത്തുകാരനുമാണ് . 'അവര്‍ക്കൊപ്പം' എന്ന സിനിമയും വളരെഷോര്‍ട്ട് ഫിലിമുകളും സംവിധനം ചെയ്തിട്ടുണ്ട് .

വൈസ് പ്രസിഡന്റ് കെ ജി ജനാര്‍ദ്ദനന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍പ്രസിഡന്റ് ആയിരുന്നു.ഇന്‍ഷുറന്‍സ് മേഖലയില്‍ സജീവമായ അദ്ദേഹംവിവിധ രംഗങ്ങളില്‍ സജീവം

സെക്രട്ടറി ടെറന്‍സണ്‍ തോമസ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി രണ്ടു വട്ടം സേവനമനുഷ്ടിച്ചിരുന്നു. അസോസിയേഷന്റെഎല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയുടെ സെക്രട്ടറി ആയുംപ്രവര്‍ത്തിച്ചിട്ടുണ്ട് .

ട്രഷര്‍ രാജന്‍ ടി ജേക്കബ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുംട്രഷററുമായി സേവനമനുഷ്ടിച്ചിരുന്നു

ജോ. സെക്രട്ടടറി ഷാജന്‍ ജോര്‍ജ് ന്യൂ യോര്‍ക്കില്‍ഏറെ അറിയപ്പെടുന്ന വ്യക്തി . അസോസിയേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം മികച്ചഫോട്ടോഗ്രാഫര്‍ കൂടിയാണ്.

പുതിയ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയചാക്കോപി ജോര്‍ജ്വളരെ കാലമായി അസോസിയേഷന്റെ കമ്മിറ്റി മെംബേര്‍ ആണ്.അമേരിക്കയില്‍ അഞ്ജലി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നടത്തുന്ന ആദ്യകാലം മുതലുള്ള വ്യക്തി.

രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ എക്കാലത്തേയുംപ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെഇപ്പോള്‍ തെരഞ്ഞുടുക്കപ്പെട്ട ഭാരവാഹികള്‍ക്ക്വലിയഉത്തരവാദിത്വം ആണ് ഉള്ളതെന്ന് ഇലക്ഷന്‍കമ്മീഷണര്‍മാര്‍ആയിരുന്നചാക്കോപി ജോര്‍ജ്, എം.വി.കുര്യന്‍, ജോണ്‍ മാത്യു (ബോബി), രാജ് തോമസ് എന്നിവര്‍ അഭിപ്രയപെട്ടു.പുതിയതായി തെരഞ്ഞടുക്കപെട്ട എല്ലാ ഭാരവാഹികളെ അവര്‍അഭിനന്ദിച്ചു.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേൻ:  ഗണേഷ് നായര്‍ പ്രസിഡന്റ്; ടെറന്‍സണ്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക