Image

റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

പി.എം.അബ്ദുള്‍ റഹിമാന്‍ Published on 29 January, 2020
റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
അബുദാബി : ആരോഗ്യ പരിരക്ഷയുടെ പാഠങ്ങള്‍ പ്രവാസി സമൂഹത്തിന് ഓര്‍മ്മിപ്പിച്ചു കൊണ്ട്   രക്തദാന ക്യാമ്പ് ഒരുക്കി. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു ആദം ആന്‍ഡ് ഈവ് മെഡി ക്കല്‍ സെന്റര്‍ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിന്റെ ഉത്ഘാടനം സ്വദേശി പൗര പ്രമുഖന്‍ തലാല്‍ അല്‍ ബലൂഷി നിര്‍വ്വഹിച്ചു. 

ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ആദം ആന്‍ഡ് ഈവ് മെഡിക്കല്‍ സെന്റ റിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യ ക്കാരായ 71 പേരുടെ രക്തം അബു ദാബി ബ്ലഡ് ബാങ്കിന് നല്‍കിയതിലൂടെ സ്വദേശികളും വിവിധ അറബ് രാജ്യക്കാരും ഫിലിപ്പിനോ കളും മറ്റു ഏഷ്യന്‍ വംശജരും ഇന്ത്യയുടെ എഴുപത്തി ഒന്നാം ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷ ത്തില്‍ ഭാഗമായി മാറുകയായിരുന്നു.

ആദം ആന്‍ഡ് ഈവ് മെഡിക്കല്‍ സെന്റര്‍ അധികൃതരും പ്രവര്‍ത്തകര്‍ക്കും രക്തദാന ക്യാമ്പിന്റെ ഭാഗമായി. തുടര്‍ന്നും ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്ന് മാനേജ്മന്റ് അറിയിച്ചു.

FACE BOOK PAGE  
റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക