Image

കെജ്​രിവാള്‍ തീവ്രവാദിയെന്ന്​; പര്‍വേഷ്​ വര്‍മ്മ വീണ്ടും വിവാദത്തില്‍

Published on 29 January, 2020
കെജ്​രിവാള്‍ തീവ്രവാദിയെന്ന്​; പര്‍വേഷ്​ വര്‍മ്മ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ വീണ്ടും വിവാദത്തില്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെ തീവ്രവാദിയെന്ന്​ വിളിച്ചാണ്​ ഇ​പ്പോള്‍ വിവാദത്തിലായിരിക്കുന്നത്​. ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്ബോഴായിരുന്നു പാര്‍വേഷ് കെജ്​രിവാളിനെതിരെ​ തീവ്രവാദി പരാമര്‍ശം നടത്തിയത്​.


ഡല്‍ഹിയില്‍ കെജ്​രിവാളിനെ പോലെ നിരവധി തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും കശ്​മീരിലെ തീവ്രവാദികളുമായി ഏറ്റുമുട്ടണോ, ഡല്‍ഹിയിലെ തീവ്രവാദിയായ കെജ്​രിവാളിനോട്​ ഏറ്റുമുട്ടണോ എന്ന്​ ​തനിക്ക്​ മനസിലാവുന്നില്ലെന്നുമായിരുന്നു പര്‍വേഷിന്‍െറ പ്രസ്​താവന.


പൗരത്വ ഭേദഗതി നിയത്തിനെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ​ക്കുമെതിരെ പര്‍വേഷ്​ രംഗത്തു വന്നിരുന്നു. ഫെബ്രുവരി എട്ടിന്​ ആര്‍ക്ക്​ വോട്ട്​ നല്‍കണമെന്​ രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ക്ക്​ തീരുമാനിക്കാനുള്ള സമയമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ പര്‍വേഷ്​ വര്‍മ ബലാത്സംഗ വീരന്‍മാരെന്നും കൊലപാതകികളെന്നും വിളിച്ചത്​ വന്‍ വിവാദമായിരുന്നു. ലക്ഷക്കണക്കിന്​ ആളുകള്‍ ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുണ്ടെന്നും അവര്‍​​ നിങ്ങളുടെ വീടുകളി​ല്‍ കയറി സഹോദരിമാരേയും പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്യുമെന്നും ജനങ്ങള്‍ക്ക്​ ഇപ്പോള്‍ തീരുമാനിക്കാം എന്നുമായിരുന്നു പര്‍വേഷിന്‍െറ പ്രസ്​താവന.

ഫെബ്രുവരി 11ന് ബി.ജെ.പിയാണ്​ അധികാരത്തില്‍ വരുന്നതെങ്കില്‍​ ഒരു മണിക്കൂര്‍ കൊണ്ട്​ പ്രതിഷേധക്കാരെ നീക്കം ചെയ്യുമെന്നും​ അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക