Image

കയ്യേറ്റം ; വാച്ച്‌ ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുഡിഎഫ്

Published on 29 January, 2020
കയ്യേറ്റം ; വാച്ച്‌ ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുഡിഎഫ്

തിരുവനന്തപുരം : നിയമസഭയിലെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുഡിഎഫ് അംഗങ്ങള്‍ രംഗത്ത് . ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ യുഡിഎഫ് അംഗങ്ങളെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.


അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ടി വി ഇബ്രാഹിം, എം വിന്‍സെന്റ് എന്നീ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ചാണ് ചെന്നിത്തല സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.


നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞിരുന്നു. യുഡിഎഫ് എംഎല്‍എമാര്‍ വഴിയില്‍ കിടന്നും പ്രതിഷേധിച്ചിരുന്നു. ഗോബാക്ക് മുദ്രാവിളികളുമായിട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ പ്രതിഷേധിച്ച എംഎല്‍എമാരെ പിടിച്ചുമാറ്റുന്നതിനിടെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക