Image

അനുരാഗ്​ താക്കൂര്‍, പര്‍വേഷ്​ വെര്‍മ്മ എന്നിവരെ പ്രചാരണത്തില്‍ നിന്ന്​ മാറ്റിനിര്‍ത്തണം -കമീഷന്‍

Published on 29 January, 2020
അനുരാഗ്​ താക്കൂര്‍, പര്‍വേഷ്​ വെര്‍മ്മ എന്നിവരെ പ്രചാരണത്തില്‍ നിന്ന്​ മാറ്റിനിര്‍ത്തണം -കമീഷന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂറിനേയും ബി.ജെ.പി നേതാവ്​ പര്‍വേഷ്​ വെര്‍മ്മയേയും ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ്​ പ്രചാരക സ്ഥാനത്ത്​ നിന്ന്​ മാറ്റണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണന്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന്​ ഇരുവരെയും മാറ്റി നിര്‍ത്തണമെന്നാണ്​ കമീഷന്‍ നിര്‍ദേശം. എത്രയും പെ​ട്ടെന്ന്​ ഇരുവരേയും തല്‍സ്ഥാനത്ത്​ നിന്ന്​ നീക്കണമെന്നാണ്​ കമീഷന്‍ നിര്‍ദേശം.


അനുരാഗ്​ താക്കൂറിനേയും പര്‍വേഷ്​ വെര്‍മ്മയേയും വിലക്കിയെങ്കിലും ഇരുവര്‍ക്കും ഇനിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ പ​ങ്കെടുക്കാം. കമീഷ​​​​​െന്‍റ പുതിയ ഉത്തരവോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുവരും ചെലവഴിക്കുന്ന തുക സ്ഥാനാര്‍ഥിയുടെ കണക്കിലാവും ചേര്‍ക്കുക. മുഖ്യതെരഞ്ഞെടുപ്പ്​ പ്രചാരകരുടെ ചെലവ്​ സ്ഥാനാര്‍ഥിയുടെ ചെലവിനൊപ്പം ചേര്‍ക്കാറില്ല. കമീഷ​​​​​െന്‍റ തീരുമാനത്തോടെ ഇരുവര്‍ക്കും ഈ ആനുകൂല്യമാണ്​ നഷ്​ടമായത്​.


രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തില്‍ അനുരാഗ്​ താക്കൂര്‍ മുഴക്കിയിരുന്നു. ഷഹീന്‍ബാഗ്​ സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറി​​​​​െന്‍റ പരാമര്‍ശം. ഇതി​​​​​െന്‍റ പേരില്‍ തെരഞ്ഞെടുപ്പ്​ കമീഷന്‍ അദ്ദേഹത്തിന്​ കാരണം കാണിക്കല്‍ നോട്ടീസ്​ നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക