Image

പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ ആരെയായാലും പുറത്താക്കും', കെഎം ബഷീറിനെതിരായ നടപടിയെ ന്യായീകരിച്ച്‌ പികെ കുഞ്ഞാലിക്കുട്ടി

Published on 29 January, 2020
പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ ആരെയായാലും പുറത്താക്കും', കെഎം ബഷീറിനെതിരായ നടപടിയെ ന്യായീകരിച്ച്‌ പികെ കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയില്‍ പങ്കെടുത്തതിന് ലീഗ് നേതാവായ കെഎം ബഷീറിനെ പുറത്താക്കിയ പാര്‍ട്ടി നടപടിയെ ന്യായീകരിച്ച്‌ പികെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരായാലും നടപടി നേരിടേണ്ടി വരുമെന്ന് അദേഹം വ്യക്തമാക്കി. സസ്പെന്‍ഷന്‍ തന്നെയാണ് ശരിയായ നടപടി. അതില്‍ തെറ്റില്ലെന്നും അദേഹം പറഞ്ഞു. പാ‍ര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. പ്രതിസന്ധി മുസ്ലീം ലീഗ് പാര്‍ട്ടിക്കല്ല, മാധ്യമങ്ങള്‍ക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇന്ന് നിയമസഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ചും അദേഹം പ്രതികരിച്ചു. കേരള ഗവര്‍ണര്‍ അദേഹത്തിന്‍റെ പരിധികള്‍ ലംഘിച്ചു. ഭരണകക്ഷിയുടെ നിസ്സഹായതയാണ് ഇന്ന് സഭയില്‍ കണ്ടത്. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച്‌ വായിപ്പിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞതാണ് കൂടുതല്‍ മോശമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക