Image

മൊട്ടയടിച്ച പുതിയ ലുക്കില്‍ ദിലീപ് പൊതുവേദിയില്‍

Published on 29 January, 2020
മൊട്ടയടിച്ച പുതിയ ലുക്കില്‍ ദിലീപ് പൊതുവേദിയില്‍
മൊട്ടയടിച്ച പുതിയ ലുക്കില്‍ ദിലീപ് പൊതുവേദിയില്‍. കാവ്യയുമൊത്ത് ഒരു കല്യാണ ചടങ്ങിലെത്തിയ ദിലീപിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. നാദിര്‍ഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിന്റെ പുതിയ ലുക്ക്. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മിമിക്രി വേദികളില്‍ മുതല്‍ ഒരുമിച്ചുള്ള ഉറ്റ സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Join WhatsApp News
Mee2 2020-01-29 10:11:02
You can run but you cannot hide.
ഇനി കല്ലു മഴ കൂടി 2020-01-29 10:48:42
ഒരു കല്ല്‌ മഴ കൂടി
VJ Kumr 2020-01-29 11:32:47
ദിലീപിനെ പള്‍സര്‍ വിളിച്ചത് നടിയെ ആക്രമിച്ചതിനു പണം തേടി; ഭീഷണി സന്ദേശമല്ലെന്ന് പ്രോസിക്യൂഷന്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ മറ്റൊരു പ്രതിയായ നടന്‍ ദിലീപിനെ ജയിലില്‍ നിന്നു ഫോണ്‍ വിളിച്ചത് പ്രതിഫലം ആരാഞ്ഞുകൊണ്ടായിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ഇതു ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ സന്ദേശം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. Read more: https://www.emalayalee.com/varthaFull.php?newsId=203783
John 2020-01-29 19:48:12
ഈ മലയാളിയിൽ ദിലീപിനെ വെള്ള പൂശാൻ മാത്രം കമ്മന്റ് ഇടുന്ന ഒരു ദിലീപ് ഫാൻ അച്ചായൻ ഉണ്ടായിരുന്നല്ലോ ? പേര് മറന്നുപോയി. ഏതായാലും ഈ വാർത്ത കാണുമ്പോൾ ന്യായീകരണവുമായി ഉടനെ വരും
Mee2 2020-01-29 22:19:54
ആ അച്ചായൻ ദിലീപിന്റ മാത്രമല്ല അമേരിക്കൻ പ്രേസിടെണ്ടിനേം വെള്ള പൂശുന്ന ആളാ. ഇപ്പോൾ കാണാനില്ല ഏതെങ്കിലും പെണ്ണ് കേസിൽ പെട്ട് സ്വയം വെള്ള പൂശിക്കൊണ്ടിരിക്കുകയായിരിക്കും . ചിലപ്പോൾ ഹ്യുസ്റ്റണിൽ പോയതായിരിക്കും . പുള്ളിയുടെ ബന്ധു അവിടെയുണ്ട് . വേറൊരു ട്രമ്പൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക