Image

റാം ഓണത്തിന് റിലീസിനെത്തില്ല

Published on 29 January, 2020
റാം ഓണത്തിന് റിലീസിനെത്തില്ല

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ഓണത്തിന് റിലീസിനെത്തില്ല, പകരം പൂജ റിലീസ് ആയിട്ടായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക. മറ്റൊരു ദൃശ്യം ആവര്‍ത്തിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന് ശേഷം ലാലേട്ടനും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാകുകയാണ് റാം.ആറു രാജ്യങ്ങളില്‍ ആറു വര്‍ഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിത്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് . 

ചിത്രം ഒരു മാസ്സ് ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോള്‍. തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക.ചിത്രത്തില്‍ തൃഷ ഒരു ഡോക്ടര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, ജീത്തു ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക