Image

എംഫാക് കുവൈത്തിനു പുതിയ ഭാരവാഹികള്‍

Published on 28 January, 2020
എംഫാക് കുവൈത്തിനു പുതിയ ഭാരവാഹികള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ മലപ്പുറം ജില്ലാ നിവാസികളുടെ പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മ എംഫാക്കിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ.സി. അബ്ദുല്‍ റസാഖ് (പ്രസിഡന്റ്), ബേബി നൗഷാദ് (ജനറല്‍ സെക്രട്ടറി), ഉമൈര്‍ അലി (ട്രഷറര്‍) എന്നിവരെയും മറ്റു ഭാരവാഹികളായി മുസ്തഫ കാരി (ചെയര്‍മാന്‍) , മുജീബ് റഹ്മാന്‍, സാജന്‍, വാസുദേവന്‍ മമ്പാട്, മുസ്തഫ പള്ളിക്കല്‍ ബസാര്‍ (ഉപദേശകസമിതി) ,ഷബീര്‍ സാസ്‌കോ, മന്‍സൂര്‍ കുന്നത്തേരി (വൈസ് പ്രസിഡന്റ്,ടീം മാനേജര്‍) ഹനീഫ,റിയാസ് ബാബു ,നാസര്‍ (ജോയിന്റ് സെക്രട്ടറി) ,ഉമ്മര്‍ മേനാട്ടില്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി) സബീല്‍ .സി (അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി)അബ്ദുല്‍ റഹ്മാന്‍.കെ.ടി (അസിസ്റ്റന്റ് ട്രഷറര്‍) ,ഷാഹിദ് (ട്രാന്‍സ്പോര്‍ട്ട് കോഓര്‍ഡിനേറ്റര്‍) ജവാദ് നാലകത്ത് (അഡ്മിന്‍ സെക്രട്ടറി)അബ്ദുല്‍ സമീര്‍, അനസ് കുനിയില്‍( മീഡിയ സെക്രട്ടറി), അബ്ദുല്‍ റഹ്മാന്‍.കെ.എം, സാബിര്‍, സിദ്ദീഖ് കോട്ടക്കല്‍, മുനീര്‍ ബസ്മല, ശിഹാബ്, അബ്ദുല്‍ ലത്തീഫ്, മുനീര്‍ നീറാണി, റിയാസ് എരഞ്ഞിയില്‍, റിയാസ് മാറിയോട്ട്, ബഷീര്‍ വെളിമുക്ക്, ഷമീര്‍ ബാവ, സാനിന്‍ ,മന്‍സൂര്‍ ഗ്രാന്‍ഡ്, സഹീര്‍ മേക്കുത്ത് (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

സാല്‍മിയ ഹാര്‍മണി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതു യോഗം 2019-20 കാലയളവിലെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും യഥാക്രമം ബേബി നൗഷാദ്, ഉമൈര്‍ അലി എന്നിവര്‍ അവതരിപ്പിച്ചു. മലപ്പുറം ജില്ലാ അസോസിയേഷന്‍ കുവൈത്ത് (MAK)പ്രസിഡന്റ് വാസുദേവന്‍ മമ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂര്‍ കുന്നത്തേരി, ഷബീര്‍ സാസ്‌കോ, എന്നിവര്‍ പുതിയ കേഫാക് അന്തര്‍ ജില്ലാ മത്സരാക്രമങ്ങളെക്കുറിച്ചും എംഫാക് ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു. പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബേബി നൗഷാദ് സ്വാഗതവും ഉമ്മര്‍ മേനാട്ടില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക