Image

കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ജൂബിലേറിയന്മാരെ അനുമോദിച്ചു

Published on 28 January, 2020
കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ജൂബിലേറിയന്മാരെ അനുമോദിച്ചു
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി പുതുവര്‍ഷ ദിവ്യബലിയോടനുബന്ധിച്ച് ഹോളി ഫാമിലി സന്യാസസഭ സ്ഥാപകയും വിശുദ്ധയുമായ മറിയം ത്രേസ്യായുടെ തിരുനാളും കുടുംബ ജീവിതത്തിന്റെ ജൂബിലി നിറവിലെത്തിയ ദന്പതികളെയും സന്യസ്ത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും (10 മുതല്‍ 50) അനുമോദിച്ചു.

ജനുവരി 19 നു കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, മുഖ്യകാര്‍മികനായി സന്ദേശം നല്‍കി. ജോഷ്വ സഖറിയാ, അഡോണ കരിന്പില്‍, ജോനാസ് വെന്‌പേനിയ്ക്കല്‍, ഡേവിഡ് ചിറ്റിലപ്പിള്ളി, ഫിലിപ്പ് മറ്റത്തില്‍ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്‌കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമദ്ധ്യേ നവദന്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. ദിവ്യബലിക്ക് മുന്‍പ് ഹോളി ഫാമിലി സമൂഹത്തിന്റെ ജര്‍മനിയിലെ മദര്‍ സിസ്റ്റര്‍ ജൂബി തെരേസ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവചരിത്രം വായിച്ചു.

ദിവ്യബലിക്കു ശേഷം ജൂബിലേറിയന്മാരെ അനുമോദിയ്ക്കുകയും ആദരസൂചകമായി ഇഗ്‌നേഷ്യസച്ചന്‍ വെളുത്ത റോസാപുഷ്പ്പം നല്‍കുകയും ചെയ്തു. തുടര്‍ന്നു കേക്കു മുറിച്ച് മധുരം പങ്കുവെച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഡേവിഡ് അരീക്കല്‍, ഷീബ കല്ലറയ്ക്കല്‍, ആന്റണി സഖറിയ, സന്തോഷ് വെന്‌പേനിയ്ക്കല്‍, ടോമി തടത്തില്‍, സൂസി കോലേത്ത് എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തി.

ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. സുവര്‍ണ്ണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. ചാപ്‌ളെയിനായി സേവനം ചെയ്യുന്നു. പോയ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 19,20,21 തീയതികളില്‍ നടക്കുന്ന തിരുനാളോടുകൂടി സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക