Image

മായാവി (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)

Published on 26 January, 2020
മായാവി (കവിത: പ്രേമാനന്ദന്‍ കടങ്ങോട്)
നടന്നീടുന്നു
ഞാനിന്നും
നിന്നിലേക്ക്
വഴിയറിയാതെ
ദൂരമറിയാതെ
ഇനിയെത്രകാല
മെന്നറിയാതെ

മറന്നീടണ
മെനിക്കിനി
യാവഴികള്‍
അന്നൊരിക്കല്‍
നിന്നിലേക്ക്
നടന്ന വഴിയെ

ഓര്‍ത്തീടണമോ
മറന്നീടണമോ
മനസ്സില്‍ പിടിച്ച
നീയെന്ന മാറാല

ഓര്‍ത്താലും
മറന്നാലും
കണ്ണിലീറനായി
വന്നെന്റെ
മനം കവര്‍ന്ന
മായാവിയാണ്
നീയെനിക്കെന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക