Image

യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍

ജിജിമോന്‍ സൈമണ്‍ Published on 24 January, 2020
യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍

യു.കെ.കെ.സി.എ യുടെ സമീപ കാല ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി എതിരില്ലാതെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഭാരവാഹികളെ കണ്ടെത്തുന്നതിന് വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നിരുന്ന സ്ഥാനത്താണ് ഇത്തവണ മല്‍സരം ഇല്ലാതായത്. എല്ലാ സ്ഥാനങ്ങളിലേക്കും ഓരോരുത്തര്‍ മാത്രം പത്രിക നല്‍കിയതിനാല്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമേ വന്നില്ല. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ചടങ്ങൂം സ്ഥാനമേറ്റടുക്കലും മാത്രമാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇനി അവശേഷിക്കുന്നത്. , 25th July 2020 @UKKCA , BIRMINGHAM



ശ്രീ: തോമസ് ജോണ്‍ വാരികാട്ട്:
യു കെ കെ സി എ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ യൂണിറ്റ് അംഗമായ ശ്രീ: തോമസ് ജോണ്‍ വാരികാട്ട് പൊതുപ്രവര്‍ത്തന വിവിധ മേഖലകളില്‍ യു കെ മലയാളികള്‍ക്കൊപ്പം ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിലും വളരെ സുപരിചിതനായ വ്യക്തിയാണ്

ഏറ്റെടുക്കുന്ന ദൗത്യം എന്തു തന്നെയായാലും അതിനു പൂര്‍ണതയേകുവാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക കഴിവ് ഇതിനോടകം യു.കെ മലയാളികള്‍ വിവിധ വേദികളില്‍ അനുഭവിച്ചറിഞ്ഞതാണ്. യു കെ കെ സി എ ലിവര്‍പൂള്‍ യൂണിറ്റ് സ്ഥാപക പ്രസിഡന്റായും, പിന്നീട് മൂന്നു തവണ യൂണിറ്റ് പ്രസിഡന്റായും, രണ്ടു തവണ നാഷണല്‍ കൗണ്‍സില്‍ മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
പത്തു വര്‍ഷം നാഷണല്‍ കൗണ്‍സില്‍ പൂര്‍ത്തിയാക്കിയ സീനിയര്‍ അംഗമായ തോമസ് യു കെ കെ സി എ യുടെ കീഴിലുള്ള നിരവധി കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നതയോടെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.

ലിവര്‍പൂളിലെ മികച്ച മലയാളി സംഘടനയായ ലിംകയുടെ പ്രസിഡന്റായി രണ്ടു തവണയും, ലെയ്‌സണ്‍ ഓഫീസറായി എട്ടുവര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ യുകെ യിലാദ്യമായി ഒരു മലയാളി സംഘടനയ്ക്ക് സിറ്റി കൗണ്‍സില്‍ അനുമതിയോടെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളുമായി കള്‍ച്ചറല്‍ പാര്‍ട്ണര്‍ഷിപ്പ് സംവിധാനം നേടിയെടുത്തു കൊടുക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ഇന്‍ഡോ  ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതി ആദ്യമായി യു കെ യില്‍ നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുകയും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഈ പദ്ധതിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നു.
യു കെ യിലാദ്യമായി ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കമ്മ്യൂണിറ്റി ഗവര്‍ണിംഗ് ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയാണ് തോമസ് ജോണ്‍ വാരികാട്ട്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കൗണ്‍സില്‍ അംഗവും അഡ്വൈസറി ബോര്‍ഡ് മെമ്പറായും നിലവില്‍ സേവനം ചെയ്യുന്നു.

പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി 2010 ലെ മികച്ച സംഘടനാ പ്രവര്‍ത്തകനുള്ള ജി എം സി പുരസ്‌കാരവും, 2017 ലെ ബ്രിട്ടീഷ് കണക്ടിംഗ് കമ്മ്യൂണിറ്റി അവാര്‍ഡും തോമസ് ജോണ്‍ വാരികാട്ട് കരസ്ഥമാക്കി. 

കോട്ടയം കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവക അംഗമായ ഇദ്ദേഹം കഴിഞ്ഞ പതിനേഴു വര്‍ഷമായി കുടുംബസമേതം ലിവര്‍പൂളില്‍ താമസിയ്ക്കുന്നു. ഭാര്യ ആനി കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി ഇടവക ചെരുവില്‍ കുടുംബാംഗമാണ്. 
മക്കള്‍ സെന്‍ഷ്യാ തോമസ്, ടോംജോ തോമസ്.

ജിജി വരിക്കാശ്ശേരി : UKKCA യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജിജി വരിക്കാശ്ശേരി UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം യൂണിറ്റംഗമാണ്. മോനിപ്പള്ളി ഇടവകാംഗമായ ജിജി, പരേതനായ വരിക്കാശ്ശേരില്‍ VC ചുമ്മാറി ന്റെയും ഏലിക്കുട്ടി ചുമ്മാറിന്റെയും എട്ടു മക്കളില്‍ ഏഴാമനാണ്.. UK യിലെ കലാ സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ജിജി അറിയപ്പെടുന്ന സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. UKKCA ബര്‍മിംഗ്ഹാം, യൂണിറ്റിന്റെയും ഗ്ലോബല്‍ മലയാളി അസ്സോസിയേഷന്റെയും, മോനിപ്പള്ളി സംഗമം (UK) യുടെയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ജിജി, വിശാലമായ സുഹൃദ് വലയത്തിന്റെ ഉടമയാണ്. ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സാരഥിയായിരുന്ന കാലയളവില്‍ ജിജി സംഘടനയെ ഏറെ ഉയരങ്ങളിലെത്തിച്ച വ്യക്തിയാണ്. സട്ടണ്‍കോള്‍ഡ് ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്റെ പ്രസിഡന്റായിരുന്നു. ബര്‍മിംഗ്ഹാം സീറോ മലബാര്‍ കമ്യൂണിറ്റിയുടെ കൈക്കാരനായും സീറോ മലബാര്‍ കണ്‍വന്‍ഷ'ന്റെ co- Cordinator ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതുമയും വ്യത്യസ്തവുമായ പരിപാടികളിലൂടെ ജിജി തന്റെ സക്കാടനാപാടവത്തില്‍ എന്നും എക്കാലത്തും അറിയപ്പെട്ടിരുന്നു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ജിജി, നിര്‍ദ്ധനരായ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ' സഹായിക്കാനായി ബ്രിട്ടീഷ്മലയാളിചാരിറ്റി ഏതാനം മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ Sky diving ഏറെ ശ്രദ്ധ. നേടിയിരുന്നു. 
പുന്നത്തുറ ഇടവകയിലെ കൂടത്തിനാല്‍ മിനി യാണ് ഭാര്യ. സ്റ്റീവന്‍(17), ക്രിസ്(14) എന്നിവര്‍ മക്കളാണ്.



 മാത്യു ജേക്കബ്ബ്:  കോട്ടയം പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകാംഗമായ മാത്യു ജേക്കബ്ബ് റിട്ടയയേര്‍ഡ് അധ്യാപകരായ പുളിക്കത്തൊട്ടില്‍ ജങ ചാക്കോ ആലീസ് ചാക്കോ ദമ്പതികളുടെ മകനാണ്. കല്ലറ സെന്റ് തോമസ് പള്ളി ഇടവകാംഗമായ ജിന്‍സ് മാത്യു ഭാര്യയും ജിറ്റോ മാത്യു മാനസ്സ് മാത്യു എന്നിവര്‍ മക്കളുമാണ്.
UKKCA മെഡ്വേ യൂണിറ്റ് അംഗമായ മാത്യു മെഡ്വേ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് കെന്റ് റീജിയണ്‍ കോര്‍ഡിനേറ്റര്‍ റീജിയന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്യു റീജിയണ്‍ പ്രസിഡന്റായിരുന്ന സമയത്താണ് കോട്ടയം രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ' ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ ലണ്ടന്‍, കെന്റ് ക്‌നാനായ മിഷനുകളുടെ ഉത്ഘാടനം മെഡ് വേയിലെ ജില്ലിംഗ് ഹാമില്‍ വച്ച് നടന്നത്. UKKCA നടത്തിയ മുഴുവന്‍ ഉപന്യാസ രചനാ മല്‍സരങ്ങളിലും സമ്മാനാര്‍ഹനായ മാത്യു UKKCA കണ്‍വന്‍ഷനു വേണ്ടി സ്വാഗത ഗാനവും രചിച്ചിട്ടുണ്ട്. UK യില്‍ അറിയപ്പെടുന്ന സംഘാടകനും വാഗ്മിയുമായ മാത്യു ക്‌നാനായ പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ് UKKCA ന്യൂസ് ലെറ്ററിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായിരുന്നു. നിരവധി കണ്‍വന്‍ഷനുകളുടെ വിജയത്തിനായി വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാത്യു ആസ്ഥാന മന്ദിര നിര്‍മ്മാണ കമ്മറ്റിയിലും അംഗമായിരുന്നു. നിരവധി സാഹിത്യരചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള മാത്യു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി മെഡ് വേയിലെ മലയാളി അസ്സോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിയ്ക്കുന്നു. തുടര്‍ച്ചയായി ഏഴു വര്‍ഷങ്ങളില്‍ വേദപാഠം ത്തിന്റെ ഹെഡ്മാസ്റ്ററായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്രീ ബിജി ജോര്‍ജ് മാംക്കൂട്ടത്തില്‍: യു കെ കെ സി എ വൈസ് പ്രസിഡന്റ്.
റിട്ടയേര്‍ഡ് അധ്യാപകന്‍ ശ്രീ ജോര്‍ജ് ജോസഫിന്റെയും, അദ്ധ്യാപികയായിരുന്ന ശ്രീമതി ത്രേസ്യാമ്മ ജോര്‍ജിനെയും മകനും,
അരീക്കര സെന്റ് റോക്കീസ് പള്ളി ഇടവകാംഗവുമാണ്,
ഭാര്യ ശ്രീമതി ഷീബ ജോസ് കരിങ്കുന്നം മൂതുകാട്ടില്‍ കുടുംബാംഗവും കരിങ്കുന്നം സെന്റ ആഗസ്റ്റിന്‍ പള്ളി ഇടവകാംഗവുമാണ്
മക്കള്‍ ക്രിസ്റ്റീന ബിജി, ജോര്‍ജ് ബിജി, ജോസ് ബിജി.
കഴിഞ്ഞ 16 വര്‍ഷമായി യുകെയില്‍ സ്ഥിര താമസവും യുകെകെസിഎ കേറ്ററിംഗ് യൂണിറ്റില്‍ കഴിഞ്ഞ 14 വര്‍ഷമായി അംഗവുമാണ്. വിവിധ കാലയളവിലായി മൂന്നു പ്രാവശ്യം കേറ്ററിംഗ് കനാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തന പരിചയവും. കേറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലൂബി മാത്യൂസ് വെള്ളാപ്പള്ളി:
ഡഗഗഇഅ ജോയന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ലൂബി മാത്യൂസ് വെള്ളാപ്പള്ളി പിറവം ത്രീ ഹോളി കിംഗ്‌സ് പള്ളി ഇടവകാംഗവും റിട്ടയേര്‍ഡ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്ക് ഓഫീസറായ ഢങ മാത്യൂസ് വെള്ളാപ്പള്ളിയുടെയും ലൂസി മാത്യൂസിന്റെയും മകനുമാണ്. തോട്ടറ പള്ളി ഇടവകാംഗമായ സോണിയ തോമസ് ഭാര്യയും സ്റ്റീവ് ലൂബി സാമന്ത ലൂബി എന്നിവര്‍ മക്കളുമാണ്.കഴിഞ്ഞ 15 വര്‍ഷമായി ഫിസിയോ തെറാപ്പിസ്റ്റായി സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്ത ലൂബി ഇപ്പോള്‍ ലണ്ടന്‍ ക്യൂന്‍സ് ഹോസ്പിറ്റലില്‍ സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റായി സേവനമനുഷ്ഠിയ്ക്കുന്നു. UKKCA യുടെ ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ലൂബി യൂണിറ്റിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഈസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നുള്ള ലണ്ടന്‍ റീജിയണ്‍ പ്രതിനിതിയായി നിരവധി തവണ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡസ യിലെ ഏറ്റവുമാദ്യത്തെ പ്രവാസി സംഗമമായ പിറവം സംഗമത്തിന്റെ മുഖ്യ സംഘാടകരിലൊരളം എക്‌സിക്യുട്ടീവ് അംഗവുമാണ് ലൂബി. ഈസ്റ്റ് ലണ്ടന്‍ മലയാളി അസ്സോസ്സിയേഷനിലും ലണ്ടന്‍ ക്‌നാനായ ചാപല്ലയന്‍സിയിലും സജീവ സാന്നിധ്യമായ ലൂബി Health and Fitness എന്ന വിഷയത്തില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ശ്രീ എബി ജോണ്‍ കുടിലില്‍ ഡഗഗഇഅ ജോയിന്റ് ട്രഷറര്‍. പരേതരായ കുടിലില്‍ ശ്രീ കെ.എം ജോണിന്റേയും ശ്രീമതി പെണ്ണമ്മ ജോണിന്റേയും മകനും, പിറവം വിശുദ്ധ രാജാക്കന്മാരുടെ ഫൊറോന പള്ളി ഇടവകാംഗവുമാണ്. ഭാര്യ സോണി ജോര്‍ജ്ജ് കോട്ടയം ചിലമ്പത്ത് കുടുംബാംഗവും കോട്ടയം ക്രിസ്തുരാജ കത്രീട്രല്‍ പള്ളി ഇടവകാംഗവും ആണ്.
മക്കള്‍ ഗ്രെറ്റാ എബി, അലീറ്റ എബി, ജോനാഥന്‍ എബി.
കഴിഞ്ഞ 17 വര്‍ഷമായി ലെസ്റ്ററില്‍ താമസിക്കുന്നു.
ലെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റേയും, ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടേയും, ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റേയും, പിറവം പ്രവാസി സംഗമത്തിന്റേയും സ്ഥാപകരില്‍ ഒരാള്‍.
ലെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ പ്രഥമ ട്രസ്റ്റിയും, കമ്മറ്റി അംഗവും,
ലെസ്റ്റര്‍ കേരള കമ്യൂണിറ്റി(LKC) യുടെ ആദ്യ ജോയിന്റ് സെക്രട്ടറി, കഴിഞ്ഞ വര്‍ഷത്തെ വൈസ് പ്രസിഡന്റ്,
ലെസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ(LKCA) ആദ്യ വൈസ് പ്രസിഡന്റ്,
രണ്ട് തവണ UKKCA നാഷണല്‍ കൗണ്‍സില്‍ അംഗം, രണ്ട് പ്രാവശ്യം പിറവം പ്രവാസി സംഗമത്തിന്റെ കമ്മറ്റി ചെയര്‍മാന്‍,
ലെസ്റ്റര്‍ ആദ്യകാല ബാററ്‌മെന്റണ്‍ ക്ലബ്ബ്, ബോട്ട് റേസ് ക്ലബ് പ്രവര്‍ത്തകന്‍
എന്നീ നിലകളില്‍ പ്രവൃത്തി പരിചയം.

യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍യു.കെ.കെ.സി.എ ക്ക് പുതു സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക