Image

ശബരിമല വരുമാനം 263.46 കോടി രൂപ, മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന

Published on 22 January, 2020
ശബരിമല വരുമാനം 263.46 കോടി രൂപ, മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന
ശബരിമല : ഇത്തവണ മണ്ഡല  മകരവിളക്കുകാലത്തെ ആകെ വരുമാനം 263.46 കോടി രൂപ. ഇനി 8 കോടി രൂപയുടെ നാണയം എണ്ണാതെ അവശേഷിക്കുന്നുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. തിട്ടപ്പെടുത്തിയ തുകയില്‍ കഴിഞ്ഞ തീര്‍ഥാടനകാലത്തെക്കാള്‍ 95.35 കോടിയുടെ വര്‍ധനയുണ്ട്.  അതേസമയം 201718 വര്‍ഷത്തെ 263.77 കോടി എന്ന റെക്കോര്‍ഡ് മറികടക്കാന്‍ നാണയങ്ങള്‍ എണ്ണിത്തീരണം.

ഇത്തവണ ലഭിച്ച നാണയത്തിന്റെ നല്ലൊരു പങ്ക് ദേവസ്വം ഭണ്ഡാരത്തിന്റെ 3 ഭാഗത്തായി കൂട്ടി ഇട്ടിരിക്കുകയാണ്. മകരവിളക്ക് കാലത്ത് പ്രതിദിനം 23 ലക്ഷം രൂപയുടെ നാണയം ധനലക്ഷ്മി ബാങ്കിനു കൈമാറിയിരുന്നു. നാണയം എണ്ണല്‍ ഇനി ഫെബ്രുവരി 5ന് പുനരാരംഭിക്കും. കുംഭ മാസ പൂജയ്ക്ക് നട തുറക്കുന്നതിനു മുന്‍പ് എണ്ണിത്തീര്‍ക്കാനായി കുറഞ്ഞത് 300 ജീവനക്കാരെ നിയോഗിക്കുമെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു.  കഴിഞ്ഞ വര്‍ഷം ആകെ വരുമാനം 168.11 കോടിയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക