Image

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കാനുള്ള അപേക്ഷയുടെ കാര്യം എന്തായെന്ന്‌ ഹൈക്കോടതി

Published on 22 January, 2020
പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കാനുള്ള അപേക്ഷയുടെ കാര്യം എന്തായെന്ന്‌ ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെതിരെ കേസെടുക്കാന്‍ അനുമതി തേടിയുള്ള അപേക്ഷയില്‍ തല്‍സ്ഥിതി എന്തെന്നറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം. അനുമതി അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണന്ന് വിജിലന്‍സ് അറിയിച്ചപ്പോഴാണ് നിലവിലെ സ്ഥിതി അറിയിക്കാന്‍ കോടതി ഉത്തരവിട്ടത്. വിജലന്‍സ് ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് വിവരങ്ങള്‍ തേടണം. ഫെബ്രുവരി 18 ന് മുന്‍പ് പുരോഗതി അറിയിക്കണം.


നോട്ട് നിരോധന കാലത്ത് ഇബ്രാം ഹിംകുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത10 കോടി നിക്ഷപിച്ചെന്നും ഇത് പലാരിവട്ടം പാലം അടക്കമുള്ള നിര്‍മാണങ്ങളില്‍ നിന്ന് ലഭിച്ച കോഴപ്പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ പൊതുപ്രവര്‍ത്തകന്‍ ഗിരിഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക