Image

വേനല്‍ക്കാലം; പൊതുജനം ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Published on 22 January, 2020
വേനല്‍ക്കാലം; പൊതുജനം ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൊല്ലം : അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി.ഷെര്‍ളി നിര്‍ദ്ദേശിച്ചു .

ചൂട് കൂടുതലുള്ള സമയങ്ങളില്‍ (രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെ) പണിയെടുക്കുന്നവരും യാത്രചെയ്യുന്നവരും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ലോഷനും മറ്റും ഉപയോഗിക്കാം .


കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കുമ്ബോള്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. തലവേദന, ക്ഷീണം, ബോധക്ഷയം, മാംസപേശികളില്‍ പിടിത്തം എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട് . അമിതചൂട് പക്ഷാഘാതത്തിന് ഇടയാക്കും . ശരീരോഷ്മാവ് കൂടുന്നതായി തോന്നിയാല്‍ തണലത്തേക്ക് മാറിനില്‍ക്കണം . തണുത്തവെള്ളത്തില്‍ ശരീരം തുടയ്ക്കണം.

ജലക്ഷാമം നിലനില്‍ക്കെ ജലജന്യരോഗങ്ങള്‍ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളംമാത്രമേ കുടിക്കാവൂ . സുരക്ഷിതമല്ലാത്ത ജലം, ഭക്ഷണം എന്നിവ വഴി വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ് എന്നിവയ്ക്കും സാധ്യത ഏറെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക