Image

എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് ; പരിഹാസവുമായി ജേക്കബ്ബ് തോമസ്‌

Published on 22 January, 2020
എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് ; പരിഹാസവുമായി ജേക്കബ്ബ് തോമസ്‌

പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച്‌ ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു.


മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹ ത്തിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

തരംതാഴ്ത്തലിനെക്കുറിച്ച്‌ ഔദ്യോഗികമായി തനിക്കിതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക