Image

യുഎഇ കോടതി വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും

Published on 22 January, 2020
യുഎഇ കോടതി വിധി ഇനി ഇന്ത്യയിലും നടപ്പിലാക്കും

ദില്ലി: യുഎഇ- ഇന്ത്യ  ബന്ധത്തില്‍ ചരിത്രപ്രരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. യുഎഇ കോടതി വിധിയിക്കുന്ന വിധികള്‍ ഇന്ത്യയിലും നടപ്പിലാക്കാന്‍ തീരുമാനമായി. 

ഇത്‌ സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധിയാണ്‌ ഇനി മുതല്‍ ഇന്ത്യയിലും നടപ്പിലാക്കുക.


വിജ്ഞാപനം വന്നതോടെ യുഎഎയില്‍ പണമിടപാട്‌ കേസുകളില്‍ ഉള്‍പ്പെട്ട്‌ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യുഎഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടിലും നടപ്പിലാകും. വിശദാംശങ്ങള്‍ ഇങ്ങനെ..

അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി, ഷാര്‍ജ, അജ്‌മാന്‍, ഉമല്‍ഖുവെയിന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, അപ്പീല്‍ കോടതികള്‍, അബുദാബി സിവില്‍ കോടതി, ദുബായിലെ കോടതികള്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്‌ കോടതി എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ്‌ ഇന്ത്യയിലും നടപ്പിലാക്കുന്നത്‌.


റാസല്‍ ഖൈമ കോടതി, ദുബായ്‌ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ്‌ സെന്‍റര്‍ കോടതികളും സിവില്‍ കേസില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കും. യുഎഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച്‌ ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ്‌ പരിഗണിക്കപ്പെടുക

ഐപിസി 44 എ വകുപ്പിലെ വിശദീകരണം ഒന്ന്‌ പ്രകാരമാണ്‌ കേന്ദ്രസര്‍ക്കാര്‍ യുഎഇയിലെ വിവിധ കോടതികളെ പരസ്‌പരം വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയത്‌.

 ബാങ്ക്‌ ലോണ്‍ തിരിച്ചടയ്‌ക്കാതെയും വ്യവഹാരങ്ങല്‍ നടത്തി നാട്ടിലേക്ക്‌ മുങ്ങുന്നവരേയും ഇന്ത്യയില്‍ നിന്ന്‌ തന്നെ കണ്ടെത്തി ശിക്ഷിക്കാന്‍ വഴിയൊരുങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക