Image

ഡോ. സുജാ ജോസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

Published on 20 January, 2020
ഡോ. സുജാ ജോസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020- 22 -ലെ ഇലക്ഷനില്‍ ന്യൂജേഴ്‌സിയിലെ മഞ്ച് പ്രസിഡന്റ് ഡോ. സുജാ ജോസ് മത്സരിച്ചേക്കും. വിവിധ കലാ-സാംസ്കാരിക സംഘടനകളിലൂടെയും, ഫൊക്കാനയുടെ നിലവിലുള്ള ജോയിന്റ് സെക്രട്ടറി എന്ന നിലയിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് സുജ. സംഘടനകളുടെ സംഘടനയായ ഫൊക്കാനയില്‍ 2018- 20 വന്‍ ജനസമ്മതിയില്‍ തെരഞ്ഞെടുക്കപ്പെടുകയും സംഘടനയുടെ ഉന്നമനത്തിനായി ടീം അംഗങ്ങളുമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇക്കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സുപരിചിതയും, ജനസമ്മതയുമായ അവര്‍ ഫൊക്കനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്തുകൊണ്ടും അനുയോജ്യയാണ്.

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ആരംഭം മുതല്‍ ട്രഷറര്‍, സെക്രട്ടറി എന്നു തുടങ്ങി വിവിധ തസ്തികകളില്‍ തന്റെ പ്രവര്‍ത്തനപാടവം തെളിച്ച സുജ ഇപ്പോഴത്തെ മഞ്ച് പ്രസിഡന്റുകൂടിയാണ്. ന്യൂജേഴ്‌സിയിലെ ലിവിംഗ്സ്റ്റണില്‍ ഭര്‍ത്താവ് ജോസ് ജോയിക്കും, മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. 

റിപ്പോര്‍ട്ട്: ജോണ്‍സണ്‍


ഡോ. സുജാ ജോസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
Join WhatsApp News
nadukaani 2020-01-20 15:59:33
ന്യൂജേഴ്‌സിയിലെ മഞ്ച് പ്രസിഡന്റ് ഡോ. സുജാ ജോസ് മത്സരിച്ചേക്കും. എന്തിനാ ജോൺസാ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത വാർത്ത എഴുതുന്നത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക