Image

ജേക്കബ് കല്ലുപുര ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ജോയിച്ചന്‍ പുതുക്കുളം Published on 20 January, 2020
ജേക്കബ് കല്ലുപുര ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ബോസ്റ്റണ്‍: മൂന്നു ദശാബ്ദത്തിലേറെയായി ബോസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജേക്കബ് കല്ലുപുര ബോസ്റ്റണ്‍, കണക്ടിക്കട്ട് ഉള്‍പ്പെടുന്ന ഫൊക്കാനയുടെ ന്യൂ ഇംഗ്ലണ്ട് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ മുപ്പതു വര്‍ഷം സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഈ സ്ഥാനത്തിനു എന്തുകൊണ്ടും അര്‍ഹനാണ്. കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ട് വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ജേക്കബ് കല്ലുപുര തന്റെ പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുണ്ട്.

നാട്ടില്‍ ദീപിക ബാലസഖ്യത്തിന്റെ പ്രസിഡന്റായി നിസ്തുലമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാക്കിനേക്കാള്‍ പ്രവര്‍ത്തിയിലാണെന്ന് വിശ്വസിക്കുകയും, ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുന്നതിനു കഠിന പ്രയത്‌നം ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക