Image

രാച്ചിയമ്മ യഥാര്‍ത്ഥ കഥാപാത്രമല്ല, ഫിക്ഷന്‍ മാത്രം; വിവാദത്തിന് മറുപടിയുമായി പാര്‍വതി

Published on 20 January, 2020
രാച്ചിയമ്മ യഥാര്‍ത്ഥ കഥാപാത്രമല്ല, ഫിക്ഷന്‍ മാത്രം; വിവാദത്തിന് മറുപടിയുമായി പാര്‍വതി

കോഴിക്കോട്: രാച്ചിയമ്മ എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന വ്യക്തിയല്ല. അതൊരു ഫിക്ഷന്‍ കഥാപാത്രം മാത്രമാണ്. രാച്ചിയമ്മ ജീവിച്ചിരുന്ന വ്യക്തിയായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ആ സിനിമയില്‍ അഭിനയിക്കില്ലായിരുന്നെന്ന് നടി പാര്‍വതി. നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമൊക്കെ പല വിമര്‍ശനങ്ങളാണ് പാര്‍വതിക്കെത്തിയത്.


എന്നാല്‍ ഇത്തരം വിവാദ പ്രസ്താവനകള്‍ക്ക് മറുപടിയുമായാണ് പാര്‍വതി എത്തിയത്. പാര്‍വ്വതി. 'രാച്ചിയമ്മ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു. എന്നാല്‍ രാച്ചിയമ്മ ഒരു ഫിക്ഷന്‍ കഥാപാത്രമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ വേഷം ഏറ്റെടുത്തെന്ന്' പാര്‍വ്വതി പറഞ്ഞു.


കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വ്വതി എങ്ങനെ അഭിനയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരത്തിന്റെ മറുപടി. കൂടുതല്‍ ചര്‍ച്ചകള്‍ സിനിമ ഇറങ്ങിയ ശേഷം ആകാമെന്നും പാര്‍വ്വതി പറഞ്ഞു. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ് ചിത്രം ഒരുക്കുന്നത്. കാര്‍ബണിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക