Image

2020 നേഴ്‌സുമാരുടെ വര്‍ഷം: കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥയും ചര്‍ച്ചയും

ജോസഫ് പൊന്നോലി Published on 20 January, 2020
 2020 നേഴ്‌സുമാരുടെ വര്‍ഷം:  കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥയും ചര്‍ച്ചയും
ഹ്യൂസ്റ്റണ്‍ : കേരളാ റൈറ്റേഴ്‌സ് ഫോറം യു.എസ്.എ. 2020 ജനുവരി 19 ഞായറാഴ്ച സ്റ്റാഫോര്‍ഡിലെ കേരളാ കിച്ചണില്‍ സമ്മേളിച്ചു ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച 2020 നേഴ്‌സുമാരുടെ വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. 


മേരി കുരവയ്ക്കല്‍ തന്റെ നഴ്‌സിംഗ് ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരു സംഭവകഥ 'നിസ്സഹായത' എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ചു. 1960  70 കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഒരു നേഴ്‌സിംഗ് സൂപ്പര്‍വൈസറുടെയും രണ്ടു നേഴ്‌സ് സഹോദരികളുടേയും കഥയാണ് ഇതിന്റെ ഉള്ളടക്കം. നേഴ്‌സ് ശാന്തമ്മ പിതാവ് മരിച്ചു പോയ തന്റെ കുടുംബത്തിന്റെ അത്താണി ആയി അമേരിക്കയില്‍ എത്തി തന്റെ അമ്മയേയും ഏഴു സഹോദരങ്ങളേയും 

പരിപാലിക്കുന്നു. അവിവാഹിതയായി ജീവിക്കുന്നു. തന്റെ അനിയത്തി ക്രിസ്റ്റീനയെയും അമേരിക്കയില്‍ കൊണ്ടുവന്നു നേഴ്‌സിംഗ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിപ്പിക്കുന്നു. ക്രിസ്റ്റീനയുടെ കുടിയനായ ഭര്‍ത്താവിനെയും മൂന്നു മക്കളെയും സംരക്ഷിക്കേണ്ട ചുമതലയും ശാന്തമ്മ ഏറ്റെടുക്കുന്നു. അപ്രതീക്ഷിതമായി ക്രിസ്റ്റീന ബോധം കെട്ടു വീഴുന്നു. മസ്തിഷ്‌കാഘാതം മൂലം ഒരിക്കലും ഉണരാത്ത അവസ്ഥയിലാകുന്നു. വെന്റിലേറ്ററില്‍ നിന്നും ക്രിസ്റ്റീനയുടെ ബന്ധം വിശ്‌ഛേധിക്കാന്‍ ശാന്തമ്മയെ സമ്മതിപ്പിക്കുവാനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന നഴ്‌സിംഗ് സൂപ്പര്‍വൈസറുടെ ആത്മസംഘട്ടനവും തന്റെ സഹോദരിയെ എങ്ങനെയെങ്കിലും ജീവിപ്പിക്കാന്‍ തത്രപ്പെടുന്ന ശാന്തമ്മയുടെ നിസ്സഹായതയും കഥാകൃത്ത് വളരെ ഭംഗിയായി കഥയില്‍ അവതരിപ്പിക്കുന്നു.


മറുനാടന്‍ നേഴ്‌സുമാരുടെ സമര്‍പ്പണവും സഹനജീവിതവും ത്യാഗങ്ങളും തങ്ങളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളെ രക്ഷിക്കുവാനുള്ള പരിശ്രമങ്ങളും അവര്‍ സ്വന്തം നാടിനും അമേരിക്കയ്ക്കും നല്‍കിയ സേവനങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എടുത്തു കാട്ടി. 


തുടര്‍ന്ന് മുന്‍ തിരുവനന്തപുരം ലൊയോളാ സ്‌ക്കൂള്‍ പ്രിന്‍സിപ്പലും ഇപ്പോള്‍ ഹ്യൂസ്റ്റണില്‍ സ്ഥിര താമസക്കാരനുമായ ടോം വിരുപ്പന്‍ തന്റെ ' ഗ്രാമീണം' എന്ന കവിത ഈണത്തില്‍ പാടി അവതരിപ്പിച്ചു. മൂടല്‍ മഞ്ഞില്‍ കുളിച്ച ഒരു ഗ്രാമത്തിന്റെ പ്രഭാതം 'എത്ര മനോഹരം ശാലീന്യം

ശാന്തിതന്‍ ഈ ഗ്രാമീണ്യം ' എന്നു വര്‍ണ്ണിക്കുന്ന കവി

' കൂടത്തായിയും കിളിരൂരും

വാളയാറും സൗമ്യയും 

ഈ മണ്ണിന്റെ വൈരുദ്ധ്യം

മാനവന്റെ പേക്കൂത്ത് ' എന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


യോഗത്തില്‍ ഡോ. മാത്യു വൈരമണ്‍ അദ്ധ്യക്ഷത വഹിച്ചു.  യുവജനങ്ങളെ ഫോറത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡോ സണ്ണി എഴുമറ്റൂര്‍ സാഹിത്യ സമ്മേളനത്തിന്റെ  മോഡറേറ്റര്‍ ആയിരുന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു, എബ്രഹാം തെക്കേമുറിയെ ആദരിച്ചു സംസാരിച്ചു. മലയാളം സൊസൈറ്റിയുടെ ലൈബറി വികസിപ്പിക്കുന്നതോടൊപ്പം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ഒരു മലയാള പുസ്തകശേഖരം തുടങ്ങുന്നതാണെന്നും പ്രസ്താവിച്ചു. എഡ്യൂക്കേഷണല്‍ കോഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് ഫോറത്തിന്റെ പുതിയ പുസ്തകം രണ്ടു മാസത്തിനകം തയ്യാറാകുമെന്ന് അറിയിച്ചു. 


സാഹിത്യ ചര്‍ച്ചയില്‍ ഷാജി പാംസ് ആര്‍ട്ട്, മാത്യു കുരവയ്ക്കല്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, ജോസഫ് ജേക്കബ്, ടി.ജെ. ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു എന്നിവര്‍ സജീവമായി പങ്കെടുത്തു സംസാരിച്ചു.

 2020 നേഴ്‌സുമാരുടെ വര്‍ഷം:  കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥയും ചര്‍ച്ചയും  2020 നേഴ്‌സുമാരുടെ വര്‍ഷം:  കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥയും ചര്‍ച്ചയും  2020 നേഴ്‌സുമാരുടെ വര്‍ഷം:  കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ കഥയും ചര്‍ച്ചയും
Join WhatsApp News
ലിറ്റിൽ ലിറ്റററി മാൻ 2020-01-20 10:41:00
ഇതു നല്ല കൂത്തു. 2020 മാത്രമോ നഴ്സസ് വർഷം? അപ്പോൾ 2019, പിന്നെ 2021 ഒക്കേ നഴ്സസ് വർഷങ്ങൾ അല്ലയോ ? ചുമ്മാ കൺഫ്യൂസിങ് ഹെഡിങ്ങും കഥയും. ഏതായാലും congratulations. റൈറ്റർ ഫോറം മലയാളം സൊസൈറ്റിയുടെ കീഴിൽ അതിന്റ സബ്ഡിവിഷൻ ആയി ലൈബ്രറി തുടങ്ങുന്നതിൽ സന്തോഷമുണ്ട് . റൈറ്റർ ഫോറത്തിന്റ സ്വന്തം ലൈബ്രറി ക്ലച്ച് പിടിക്കാതെ നശിച്ചു പോയി അല്ലയോ ? ഇതെങ്കിലും വിജയിക്കട്ടെ.
Joseph Ponnoly 2020-01-20 12:42:14
മലയാളം സാെസൈറ്റി ലെൈബ്രറി എന്നത് മാഗ് (മലയാളി അസോസിയേഷൻ) ലെൈബ്രറി എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക