Image

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

പി. പി. ചെറിയാന്‍ Published on 20 January, 2020
ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി18 ശനിയാഴ്ച നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി.ഡാളസ് ഫോട്ടവര്ത്ത മെട്രോ പ്ലെക്‌സില്‍ നിന്നും നിരവധി പേര്‍  സെമിനാറില്‍ പങ്കെടുത്തു.

കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചതിരിഞ്ഞു മൂന്നുമണിക്  ചേര്‍ന്ന യോഗത്തില്‍ ഐസിഇസി പ്രസിഡന്റ് ഡാനിയേല്‍ കുന്നേല്‍  അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച്. പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു  നിയമമാക്കിയ  ടാക്‌സ് റൂളിന്റെ വിശദാംശങ്ങള്‍ ഡാലസിലെ പ്രമുഖ ഓഡിറ്റര്‍  ഹരിപിള്ള (സിപിഎ)സെമിനാറില്‍ വിശദീകരിച്ചു. ഈവര്‍ഷം  പ്രാബാല്യത്തില്‍ വരുന്ന പുതിയ ടാക്‌സ് റൂള്‍ പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്നും , ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫൈന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഹരിപിള്ള പറഞ്ഞു.. വിദേശ വരുമാനം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും, ഗിഫ്റ്റ് ആന്റ് ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്കും ഹരിപിള്ള  മറുപടി നല്‍കി.

ചര്‍ച്ചയില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി  പ്രദീപ് നാഗനൂലില്‍,ദീപക് നായര്‍ ,ഷിബു ജയിംസ്, ജോയ് ആന്റണി, പീറ്റര്‍ നെറ്റോ, അനശ്വര മാമ്പിള്ളി , ഫ്രാന്‍സിസ് തോട്ടത്തില്‍ ,രാജന്‍ ഐസക് , ജെ. പി. ജോണ്‍, രാജന്‍ ചിറ്റാര്‍, സുരേഷ് അച്ച്യുതന്‍, കോശി പണിക്കര്‍ ല്‍,  തുടങ്ങിയവര്‍ പങ്കെടുത്തു. ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ നന്ദി പറഞ്ഞു.

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക