Image

പരിക്കേറ്റ ശബാന ആസ്മിയുടെ നിലയില്‍ പുരോഗതി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Published on 19 January, 2020
പരിക്കേറ്റ ശബാന ആസ്മിയുടെ നിലയില്‍ പുരോഗതി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
മുംബൈ: കാറപകടത്തില്‍ സാരമായി പരിക്കേറ്റ പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മി നിരീക്ഷണത്തില്‍ തന്നെ തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍. അതിനിടെ, കാര്‍ ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ലോറി െ്രെഡവര്‍ രാജേഷ് പാണ്ഡുരംഗ ഹിന്‍ഡെയുടെ മൊഴിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച വൈകീട്ടാണ് മുംബൈപുണെ എക്‌സ്പ്രസ് ഹൈവേയില്‍ ശബാന സഞ്ചരിച്ച ടാറ്റ സഫാരി കാര്‍ അപകടത്തില്‍പെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ െ്രെഡവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശബാനയുടെ ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും അവര്‍ക്കൊപ്പം ഉണ്ടായിരുന്നെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.

എന്നാല്‍, മറ്റൊരു കാറില്‍ ഇവര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നെന്നാണ് പൊലീസ് സൂപ്രണ്ട് പരസ്കാര്‍ പറയുന്നത്. അപകടത്തില്‍പെട്ട കാര്‍ ആര്‍.ടി.ഒയുടെ പരിശോധനക്കായി മാറ്റി. ജാവേദ് അക്തറിന്‍െറ 75ാം പിറന്നാള്‍ ദിനത്തിന്‍െറ പിറ്റേ ദിവസമാണ് അപകടം. അപകടം നടന്നയുടന്‍ നടിയെ അടുത്തുള്ള എം.ജി.എം ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് മുംബൈയിലെ കോകിലബെന്‍ അംബാനി മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക