Image

ഇ മലയാളിയുടെ സാഹിത്യവാരം (ജനുവരി 20 - ജനുവരി 25 )

Published on 19 January, 2020
ഇ മലയാളിയുടെ സാഹിത്യവാരം (ജനുവരി 20 - ജനുവരി 25 )
1 . കഥാകൃത്തുക്കള്‍ അവരുടെ നല്ല കഥകള്‍ അയച്ചുതരുക. ഈ ആഴ്ച്ച കഥകള്‍ക്ക് പ്രാധാന്യം നല്‍കാം.
 
താഴപറയുന്ന വിഷയങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയും ആകാം.

1 .  ഇവിടത്തെ എഴുത്തുകാരേക്കാള്‍ നാട്ടിലെ എഴുത്തുകാരുടെ രചനകള്‍ വായിക്കാന്‍ എന്തുകൊണ്ട് അമേരിക്കന്‍ മലയാളികള്‍ ഇഷ്ടപ്പെടുന്നു.

2 . ഇ മലയാളി ഇപ്പോള്‍ ഉള്‍പ്പെടുത്തുന്ന പംക്തികള്‍ കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന പംക്തികള്‍ ഏതെല്ലാം. കഥകളോ, കവിതകളോ, ലേഖനങ്ങളോ, നര്‍മ്മങ്ങളോ കൂടുതല്‍ താല്‍പ്പര്യം. 
 
3 . അമേരിക്കയില്‍ മലയാള സാഹിത്യം പുതു തലമുറയിലേക്കും വളരാന്‍ പത്രമെന്ന നിലയില്‍ ഇമലയാളി എന്ത് ചെയ്യണം.? എഴുത്തുകാര്‍ എന്ത് ചെയ്യണം.?

4 .ഇവിടത്തെ എഴുത്തുകാരുടെ നല്ല രചനകളെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

5 . അങ്ങനെ തിരഞ്ഞെടുത്ത കൃതികളെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച ഇ മലയാളിയില്‍ നടത്തുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

6 . മതങ്ങള്‍ക്ക് സംഭാവന  ചെയ്യുന്നപോലെ എന്തുകൊണ്ട് ഭാഷക്ക് സംഭാവന ചെയ്യാന്‍ അമേരിക്കന്‍ മലയാളികള്‍ മടിക്കുന്നത്.

7 . ഇവിടത്തെ എഴുത്തുകാര്‍ പ്രതിഫലം ഇല്ലാതെ എഴുതുമ്പോള്‍ അവരെ അംഗീകരിക്കാന്‍ ഇമലയാളി പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നെങ്കിലും അവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ കൊടുക്കാന്‍ ധനികരായ ഭാഷ പ്രേമികളായ ആളുകള്‍ മുന്നോട്ട് വരുമോ?

8. നിങ്ങള്‍ ഇയ്യിടെ ഇമലയാളിയില്‍ വായിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രചന.


നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തിലെ ലേഖനമായോ എഴുതി അയക്കുക.


Join WhatsApp News
Joseph Abraham 2020-01-20 09:10:24
നല്ലതെന്നു കരുതുന്ന ഒരു കഥ കഴിഞ്ഞ ആഴ്ച അയച്ചിരുന്നു അത് വരികയും ചെയ്തു . സങ്കടമായിപ്പോയി കയ്യിൽ ഇപ്പോൾ വേറൊന്നും ഇല്ല . വളരെയേറെ ആളുകൾക്ക് ആ കഥ ഇഷ്ട്ടമായി എന്ന് മനസിലാക്കുന്നു. സമകാലീന പ്രാധാന്യമുണ്ടെന്ന് കരുതപ്പെടുന്ന ആ ആക്ഷേപഹാസ്യം കൂടുതൽ ചർച്ചചെയ്യപ്പെട്ടിരുന്നെങ്കിൽ എന്ന് അതിൻെറ സൃഷ്ട്ടാവ് എന്ന നിലയിൽ ഞാൻ ആശിക്കുന്നു
Sudhir Panikkaveetil 2020-01-21 12:18:28
നല്ല കഥാകാരനായ താങ്കളുടെ കഥ തീർച്ചയായും സഹൃദയരായ വായനക്കാർ സാഹിത്യവാര ചർച്ചയിൽ ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. ആശംസകൾ പ്രിയ കഥാകാരാ.
amerikkan mollakka 2020-01-23 14:54:45
ഒരു കാര്യം ഞമ്മള് മനസ്സിലാക്കുന്നത് കബിത എയ്തുന്നത് സ്ത്രീകളും കഥകൾ എയ്തുന്നത് പുരുഷന്മാരുമാണെന്നാണ്. സ്ത്രീകൾ കഥകൾ എയ്തുന്നില്ല എന്ന് ഞമ്മള് പറയുന്നില്ല. താരതമ്യേന പുരുഷന്മാർ കഥയുടെ കാര്യത്തിൽ മുന്നിൽ. ഇപ്പോൾ ഇ മലയാളി സാഹിത്യ ബാരത്തിൽ പുരുഷന്മാരുടെ കഥകളല്ലേ കൂടുതൽ.
vayanakaaran 2020-01-23 12:53:50
ധാരാളം കഥകൾ. അടുത്ത വര്ഷം കഥക്ക് അവാർഡ് വാങ്ങണം എഴുത്തുകാരെ. ഈ വാരം കഴിഞ്ഞു നടക്കുന്ന ചർച്ചയും രസകരമായിരിക്കുമല്ലോ. 2020 അമേരിക്കൻ മലയാള സാഹിത്യകാരന്മാർക്ക് നല്ലത് വരുത്തട്ടെ.
Anish Chacko 2020-01-25 00:35:03
1)നല്ല കഥകൾ / കവിതക എവിടുന്നെഴുതിയാലും വായിക്കും .. 2)ഇവിടെ പ്രസദ്ധികരിക്കുന്ന കവിതകളിലും കഥകെളെ കുറച്ച് ഒരു നിരൂപണം രണ്ടാഴ്ചയിൽ ഒരിക്കൽ എഴുതുന്ന ഒരു പംക്തി ഉണ്ടെങ്കിൽ നന്നായിരിക്കും .. എഴുത്തുകാരെ സുഖിപ്പിക്കുന്ന നീരൂപണം അല്ല ക്രിയാത്മമകമായി എഴുത്ത് മെച്ചപ്പെടുത്താൻ പറ്റുന്നവ 3) പുതിയ തലമുറക്ക് ഒരു കേരള പരിചയം ഉണ്ടാക്കുവാൻ ഇവിടെ വരുന്ന നല്ല കഥകളുടെ ഇംഗ്ലീഷ് പരിഭാഷ പബ്ലിഷ് ചെയ്യുന്നത് നല്ലതാണ്. ജോസഫ് ഏബ്രഹാമിന്റെ കാസ്സാ ലൂക്കസ്സ് , അനീഷ് ഫ്രാൻസിന്റെ സൈക്കിൾ , ലൈലയുടെ ഞാൻ മോൺഗോമറി, രമ പ്രസന്നയുടെ മുഖം തുടങ്ങിയവ നല്ല കഥകളാണ് നല്ല കവിതകൾ അധികം ഇവിടെ വരാറില്ല പക്ഷെ ലിഖിത ദാസിന്റെ ഒറ്റക്ക് വേറിട്ടു നിൽക്കുന്നു .. അമേരിക്കൻ എഴുത്തുക്കാർ അമേരിക്കൻ മലയാളി കഥകൾ /immigrant stories എഴുതിയാൽ മലയാളത്തിലെ മുഖ്യധാര എഴുത്തിനൊടൊപ്പം എത്തി പിടിക്കാം .. ഇവിടെ വരുന്ന നല്ല രചനകൾക്ക് അവാർഡ് നൽക്കുന്നത് നല്ലതാണ് .. ഈ മലയാളിയുടെ പ്രോത്സാഹനം എന്നും അഭിനന്ദനമർഹിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക