സിയാറ്റില്‍, വാഷിംഗ്ടണ്‍
മലയാളിയായ കോണ്‍ഗ്രസംഗം പ്രമീള ജയപാല്‍ (വാഷിംഗ്ടണ്‍ സ്റ്റേറ്റ്) ഡമോക്രാറ്റിക്പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സിനു പിന്തുണ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് പ്രോഗ്രസീവ് കോക്കസിന്റെ കോ-ചെയര്‍ ആണു ജയപാല്‍. നാളെ, ജനുവരി 20 തിങ്കളാഴ്ച, അയോവയിലെ ഡീ മൊയിന്സില് നടക്കുന്ന പ്രചാരണ റാലിയില്‍ ജയപാല്‍ സാന്‍ഡേഴ്സിനെ എന്‍ഡോഴ്സ് ചെയ്ത് സംസാരിക്കും.
തൊഴിലാളികള്‍ തങ്ങളുടെ പ്രസീഡന്റില് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആധികാരികതയും വ്യക്തതയും ആവേശവും സെനറ്റര്‍ സാന്‍ഡേഴ്സിനുണ്ട്-ജയപാല്‍ പറഞ്ഞു. എന്നെപ്പോലെ തന്നെ സധാരണ ജനത്തെ സംഘടിപ്പിക്കുന്നതിലൂടെയെ വിജയിക്കാനാവൂ എന്നും ഗവണ്മെന്റില് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാവൂ എന്നും ബോധ്യമുള്ള വ്യക്തിയാണ് സെനറ്റര്‍ സാന്‍ഡേഴ്സ്. എല്ലാവര്ക്കുംമെഡിക്കെയര്, മനുഷ്യത്വ പൂര്‍ണമായ കുടിയേറ്റ നിയമം, കാലാവസ്ഥാ വ്യതിയാനത്തിനും കോര്‍പറേറ്റ് നയങ്ങള്‍ക്കും എതിരായ നിലപാടുകള്‍ എന്നിവയെപ്പറ്റി ബെര്ണിയോടൊപ്പം രാജ്യമൊട്ടാകെ പ്രചാരണത്തിനു ഇനി കാത്തിരിക്കാന്‍ വയ്യ-അവര്‍ പറഞ്ഞു.
എല്ലാവര്ക്കും മെഡിക്കെയര്‍, കോളജ് വിദ്യാഭ്യാസം തുടങ്ങി പുരോഗമനാശയങ്ങളുള്ള സമര്‍ഥയായ് നേതാവാണ് ജയപാല്‍-സാന്‍ഡേഴ്സ് പ്രതികരിച്ചു. പ്രസിഡന്റ് ട്രമ്പിന്റെ സെക്സിസം, വംശീയത, മന്‍ഷ്യത്വ വിരുദ്ധത തുടങ്ങിയവക്കെതിരെ െശക്തമായ പോരാട്ടം ജയപാല്‍ നടത്തിയിട്ടുണ്ട്.ട്രമ്പിനെ പരാജയപ്പെടുത്താനും ഈ രാജ്യത്തെ മാറ്റി മറിക്കാനുള്ള തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാനും രാഷ്ട്രീയ വിപ്ലവം സ്രുഷ്ടിക്കാന് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടാവും.
സാണ്ടേഴ്സ് കാമ്പെയ്ന്റെ നാഷനല്‍ ഹെല്‍ത്ത് പോളിസി ചെയറും വാഷിംഗ്ടണ്‍ സ്റ്റേറ്റ് കാമ്പെയ്ന് ചെയറുമായും ജയപാല്പ്രവര്ത്തിക്കും.